Sections

ഇന്ത്യവിട്ടോടി സമ്പന്നര്‍; രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‌

Monday, Nov 28, 2022
Reported By admin
business

ഹോങ്കോംഗ്, യുക്രെയിന്‍, ബ്രസീല്‍, മെക്‌സിക്കോ, യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും സമ്പന്നരെ നഷ്ടമായി. ഈ വര്‍ഷം 1500 ഓളം പേരാണ് യുകെ വിട്ടത്

 

ഇന്ത്യയിലുള്ള സമ്പന്നര്‍ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി ഉയരുകയാണ്. കോവിഡ് വ്യാപനമുണ്ടായപ്പോള്‍ മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞ് പോക്കില്‍ ചെറിയ തോതില്‍ ഇടിവുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സമ്പന്നരെ നഷ്ടമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ മൂന്നാമതാണ് ഇന്ത്യ. 

2022ല്‍ ഇതുവരെ സമ്പന്ന വിഭാഗത്തിലുള്ള 8000 പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് കൂടിയേറിയത്. റഷ്യയിലും ചൈനയിലും ഇത് യഥാക്രമം 15000,10000 വീതമാണ്. ഒരു മില്യണ്‍ ഡോളറോ അതിന് മുകളിലോ ആസ്തിയുള്ളവരെയാണ് സമ്പന്ന വിഭാഗമായി കണക്കാക്കുന്നത്. ഇന്ത്യ ഓരോ വര്‍ഷവും സൃഷ്ടിക്കുന്ന സമ്പന്നരുടെ എണ്ണം രാജ്യം ഉപേക്ഷിക്കുന്നവരെക്കാള്‍ കൂടുതലാണ്.അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ആശങ്കാജനകം അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പന്നരായ വ്യക്തികള്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്ന പ്രവണതയും ഉണ്ട്. രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന് അനുസരിച്ച് ഇത്തരത്തില്‍ തിരികെ എത്തുന്നവരുടെ എണ്ണം ഉയരുമെന്നും ഹെന്‍ലി റിപ്പോര്‍ട്ട് വ്യക്തമാക്കി. 2031 ഓടെ രാജ്യത്തെ സമ്പന്നരുടെ എണ്ണത്തില്‍ 80 ശതമാനത്തോളം വര്‍ധനവ് ഉണ്ടാകും.ഇത് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായി ഇന്ത്യയെ മാറ്റുമെന്നാണ് വിലയിരുത്തല്‍.

ഹോങ്കോംഗ്, യുക്രെയിന്‍, ബ്രസീല്‍, മെക്‌സിക്കോ, യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും സമ്പന്നരെ നഷ്ടമായി. ഈ വര്‍ഷം 1500 ഓളം പേരാണ് യുകെ വിട്ടത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.