Sections

സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് ബൈക്കുമായി ഹീറോ എത്തുന്നു

Saturday, Oct 29, 2022
Reported By admin
hero

ഉപയോക്താക്കള്‍ക്കായി വ്യത്യസ്തമായ ഓഫറുകള്‍ നല്‍കാനും കമ്പനി പദ്ധതിയിടുന്നുണ്ട്


ഓട്ടോണമസ് വാഹനങ്ങളും, ഹൈ പെര്‍ഫോമന്‍സുള്ള ഇലക്ട്രിക്ക് ബൈക്കുകളും പുറത്തിറക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് പദ്ധതിയിടുന്നു. ഉയര്‍ന്ന പെര്‍ഫോമന്‍സുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍, B2B വാഹനങ്ങള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ്, ഓട്ടോണമസ് വാഹനങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 ഒക്ടോബര്‍ ഏഴിന് ഹീറോ മോട്ടോകോര്‍പ്പ് വിദ എന്ന പുതിയ ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. പ്രീമിയം വിഭാഗത്തിലാണ് 1.45 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള Vida V1 അവതരിപ്പിച്ചത്.

ഉപയോക്താക്കള്‍ക്കായി മൊബിലിറ്റി ആസ് എ സര്‍വ്വീസ്, ബാറ്ററി ആസ് എ സര്‍വ്വീസ് തുടങ്ങി വ്യത്യസ്തമായ ഓഫറുകള്‍ നല്‍കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, ഡോര്‍-സ്റ്റെപ്പ് അസിസ്റ്റന്‍സ്, ബണ്ടില്‍ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എന്നിവ Vida V1 നോടൊപ്പം തന്നെ ഹീറോ വാഗ്ദാനം ചെയ്യുന്നു. ഡിസംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുന്ന Vida V1, അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കൂടുതല്‍ വിപണികളിലേക്ക് വ്യാപിപ്പിക്കും. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍സ് എന്നിവയെ പിന്നിലാക്കിയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് ഇരുചക്രവാഹന രംഗത്തേക്കുള്ള പ്രവേശനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.