Sections

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര

Thursday, Oct 27, 2022
Reported By MANU KILIMANOOR

പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറുമായി സഹകരിച്ച് ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റിലേക്ക് മഹീന്ദ്ര

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.ആളുകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു, അത്തരമൊരു സാഹചര്യത്തില്‍ കമ്പനികളും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.അടുത്തിടെ, ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ആദ്യത്തെ ഇ-സ്‌കൂട്ടര്‍ പുറത്തിറക്കി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചു.

ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണെന്ന് ഇവി നിര്‍മ്മാതാക്കളായ മഹീന്ദ്രയ്ക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മഹീന്ദ്ര പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറുമായി സഹകരിച്ച് ഇലക്ട്രിക് ടു വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.പ്യൂഷോ കിസ്ബി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കമ്പനി ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഹീന്ദ്രയില്‍ നിന്നുള്ള ഈ പുതിയ പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറിന് 1.6 kWh 48V ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കും . കൂടാതെ അതിലെ ബാറ്ററി നീക്കം ചെയ്യാനും കഴിയും. നിലവിലെ മോഡലില്‍ ഇതിന്റെ റേഞ്ച് കുറവാണ്. ഡാറ്റ അനുസരിച്ച്, ഈ സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 42 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, അതേസമയം അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 45 കിലോമീറ്ററാണ്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡലിലും ഈ പവര്‍ ട്രെയിന്‍ ഉപയോഗിച്ചേക്കാം. ഇന്ത്യയിലെത്തുന്ന മോഡല്‍ ഉയര്‍ന്ന വേഗതയിലും കൂടുതല്‍ റേഞ്ചിലും വരുമെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു, കാരണം റേഞ്ചും വേഗതയും കുറവുള്ള സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറവാണ്.

മഹീന്ദ്രയുടെ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ നിരവധി ലോകോത്തര ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കാം. 14 ഇഞ്ച് ടയറുകള്‍ ഇതില്‍ ഉപയോഗിക്കാം. മികച്ച ബേക്കിംഗിനായി ഡിസ്‌കിന്റെയും ഡം ബേക്കിന്റെയും സൗകര്യം ലഭിക്കും. ഇ സ്‌കൂട്ടറിന് ട്യൂബുലാര്‍ സ്റ്റീല്‍ ചേസിസ് ലഭിക്കും. മികച്ച ഗ്രിപ്പിനും ഹൈഡ്രോളിക് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ക്കും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ ഉപയോഗിച്ചേക്കും. 2023 അവസാനത്തോടെ ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.