Sections

അടുക്കളയ്ക്ക് ആശ്വസിക്കാവുന്ന വാര്‍ത്തയിതാ

Monday, Jun 06, 2022
Reported By admin
palm oil

ഇറക്കുമതി തീരുവ കുറച്ചതിനാല്‍ സോയാബീന്‍ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി ഇനിയും ഉയരും


ഇന്തോനേഷ്യ പാം ഓയില്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഉയര്‍ന്നത് ഇന്ത്യയുടെ ഇറക്കുമതി. മലേഷ്യ, തായ്ലന്‍ഡ്, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ചരക്കുകള്‍ എത്തിച്ച് പരിഹാരം കാണുകയായിരുന്നു ഇന്ത്യ. ഇതോടെ ഇന്ത്യയുടെ പാം ഓയില്‍ കയറ്റുമതി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഏപ്രിലില്‍ 15  ശതമാനം വര്‍ധനവാണ് പാം ഓയില്‍ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്തോനേഷ്യ പാം ഓയില്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയതോടു കൂടി ആഭ്യന്തര വിപണിയില്‍ പാം ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ലഭ്യമായ ഇടങ്ങളില്‍ നിന്നും ഇന്ത്യ പാം ഓയില്‍ ശേഖരിച്ചു.

ഇതോടെ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ഏപ്രിലിലെ 572,508 ടണ്ണില്‍ നിന്ന് മെയ് എത്തിയപ്പോള്‍  660,000 ടണ്‍ ആയി ഉയര്‍ന്നു. മെയ് മാസത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞുവെങ്കിലും മലേഷ്യ, തായ്ലന്‍ഡ്, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ഇന്ത്യ നടത്തി. 

ലോകത്തിലെ ഏറ്റവും വലിയ പാമോയില്‍ ഉല്‍പ്പാദകരും കയറ്റുമതിക്കാരുമായ ഇന്തോനേഷ്യ, ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കാന്‍  ഏപ്രില്‍ 28 ന്  പാം ഓയില്‍ കയറ്റുമതി നിര്‍ത്തി. മെയ് 23 മുതല്‍ കയറ്റുമതി പുനരാരംഭിക്കാന്‍ അനുവദിച്ചെങ്കിലും ആഭ്യന്തര വിതരണം ഉറപ്പു വരുത്തുന്ന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി.

ഇന്ത്യയുടെ സോയാബീന്‍ എണ്ണയുടെ ഇറക്കുമതി ഏപ്രിലിലെ 315,853 ടണ്ണില്‍ നിന്ന് മേയില്‍ 352,614 ടണ്ണായി ഉയര്‍ന്നു. സൂര്യകാന്തി എണ്ണ ഇറക്കുമതി ഏപ്രിലിലെ 67,788  ടണ്ണില്‍ നിന്ന് മേയില്‍ 123,970  ടണ്ണായി ഉയര്‍ന്നു. ഇറക്കുമതി തീരുവ കുറച്ചതിനാല്‍ സോയാബീന്‍ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി ഇനിയും ഉയരും. 

അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സോയാബീന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഉക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണയും വാങ്ങുന്നു. എന്നാല്‍ നിലവില്‍ റഷ്യ ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉക്രെയ്‌നില്‍ നിന്നുള്ള സോയാബീന്‍ എണ്ണ  ഇറക്കുമതി കുറഞ്ഞു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.