Sections

സെയിൽസിൽ പരാജയത്തിൽ തളരാതെ വിജയത്തിലേക്ക് മുന്നേറാൻ സെയിൽസ്മാന്മാർ പിന്തുടരേണ്ട ചില പ്രയോഗങ്ങൾ

Saturday, Oct 07, 2023
Reported By Soumya
Sales Tips

സെയിൽസ്മാൻമാർക്ക് ഒബ്ജക്ഷൻ ഉണ്ടാവുക സ്വാഭാവികമാണ്. ചിലപ്പോൾ സെയിൽസ് വിചാരിക്കുന്നത് പോലെ സംഭവിക്കാം. ചിലപ്പോൾ സംഭവിക്കാതെയും ഇരിക്കാം. അതുകൊണ്ട് മാനസികമായ ബുദ്ധിമുട്ടുകൾ സെയിൽസ്മാന്മാർക്ക് ഉണ്ടാകാറുണ്ട്. നിങ്ങൾ വളരെയധികം എഫർട്ട് എടുത്തിട്ടും പ്രതീക്ഷിച്ച കാര്യം നടക്കാതിരിക്കുമ്പോൾ വിജയിക്കുമെന്ന് വിചാരിച്ച കാര്യത്തിൽ വൻ പരാജയം സംഭവിക്കുമ്പോൾ, സെയിൽസ്മാൻമാർ ദുഃഖിതരാവാറുണ്ട്. ഇങ്ങനെ ദുഃഖിതനാകുന്ന സമയത്ത് അതിൽ നിന്നും കരകയറാൻ പോസിറ്റീവായ മാനസിക ചിത്രങ്ങൾ അല്ലെങ്കിൽ ഭാഷാ പ്രയോഗങ്ങൾ എന്നിവ സ്വീകരിക്കാൻ വേണ്ടി തയ്യാറാകണം. അതിനുവേണ്ടി മാനസികമായി നൽകാവുന്ന പോസിറ്റീവായ ചില ഭാഷാപ്രയോഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ പ്രയോഗങ്ങൾ എപ്പോഴും വ്യക്തിപരമായിട്ടുള്ള കാര്യങ്ങളല്ല. ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും. ചിലർക്ക് ഇത് പ്രായോഗികമാകണമെന്നില്ല. ഇത് ഒരു മോഡലായി സ്വീകരിച്ചു കൊണ്ട് നിങ്ങൾ എപ്പോഴും അഫർമേഷൻസ് പോലെ പറയാൻ ശീലിച്ചു കഴിഞ്ഞാൽ സെയിൽസിൽ ഉണ്ടാകുന്ന ഈ വിഷമഘട്ടങ്ങളെ തരണം ചെയ്യുവാനും, സെയിൽസിൽ വളരെ മുന്നോട്ടു പോകുവാനും ഇത് സഹായിക്കും.

  • ഒരു പരാജയം സംഭവിക്കുമ്പോൾ ഇല്ലെങ്കിൽ സെയിൽസ് ഒബ്ജക്ഷൻ ഉണ്ടാകുമ്പോൾ നിങ്ങൾ ചിന്തിക്കേണ്ടത് നിങ്ങൾ ഇപ്പോഴും പൂർണ്ണമായും പരാജയപ്പെട്ടിട്ടില്ല. ഇതിനു വേണ്ടിയുള്ള ശ്രമം തുടരാം പുതിയ രീതികൾ നോക്കാം എന്ന് വേണം ഒരു സെയിൽസ്മാൻ ചിന്തിക്കേണ്ടത്.
  • ഞാൻ അതിൽ പരാജയപ്പെട്ടു. പക്ഷേ അത് എന്റെ കുറ്റം കൊണ്ടായിരുന്നു, അതിനുവേണ്ടി ഞാൻ വീണ്ടും ശ്രമിക്കുമെന്ന് മനസ്സിൽ പറയുക.
  • ഇതുവരെ ഈ ഉൽപ്പന്നം വിൽക്കാൻ എനിക്ക് സാധിച്ചില്ല. അത് നല്ലതാണെന്ന് എനിക്കറിയാം. അത് വിൽക്കാൻ പറ്റിയ ഒരു തന്ത്രം ഞാൻ ഉടൻ കണ്ടുപിടിക്കും.
  • ആലോചിച്ചുനോക്കൂ മാർക്കറ്റിൽ 20 ശതമാനം ഏരിയ ഇനിയും വിൽക്കാതെ ബാക്കിയാണ്. എന്നിൽ വിശ്വസിക്കും ഇത് വലിയ ഒരു സാധ്യതയാണ്.
  • അവരുടെ ഓർഡറുകൾ ചെറുതായിരുന്നു. കൂടുതൽ വില്പന നടത്താൻ വേണ്ടി എനിക്കൊരു പദ്ധതി തയ്യാറാക്കണം.
  • ശക്തമായ മത്സരമാണ്.അത് കണ്ടില്ലായെന്ന് നടിക്കുന്നത് കൊണ്ട് കാര്യമില്ല. ആർക്കും എല്ലാ ഘടകങ്ങളും ഒരുമിച്ച് ലഭിക്കില്ല. ഒന്നിച്ച് ആലോചിച്ചു വിജയിക്കാനുള്ള തന്ത്രം കണ്ടുപിടിക്കണം.
  • സെയിൽസ് മേഖലയിൽ എല്ലായിപ്പോഴും വിജയിക്കണമെന്നില്ല പരാജയവും സംഭവിക്കാം. ആ പരാജയം എന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി അതിൽ നിന്നും നേടുവാനുള്ള ശ്രമം നടത്തണം.
  • ഞാൻ പറയുന്നത് എല്ലാവരും അംഗീകരിക്കണമെന്നില്ല. അതിന്റെ കാരണം എന്റെ എന്തോ കുഴപ്പമാണ്. അത് എന്താണെന്ന് കണ്ടുപിടിച്ച് അത് പരിഹരിച്ച്,അവർക്ക് സ്വീകാര്യമാകുന്ന രീതിയിൽ അവതരിപ്പിക്കുവാൻ വേണ്ടി പരിശ്രമിക്കാൻ ഞാൻ തയ്യാറാണ്.
  • കഴിഞ്ഞത് കഴിഞ്ഞു ഇനി എനിക്ക് എങ്ങനെ നേരെയാക്കാം. അടുത്ത ഓരോ കാര്യവും നേരെയാക്കാൻ വേണ്ടി ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഞാൻ അതിനു വേണ്ടി തയ്യാറെടുക്കും.

ഇങ്ങനെയുള്ള മാനസികമായ സംസാരങ്ങൾ നിങ്ങളുടെ ദുഃഖത്തെ മാറ്റിയിട്ട് അടുത്ത ജോലിയിൽ വളരെ സജീവമാകാൻ വേണ്ടി സഹായിക്കും. ഇതുപോലെയുള്ള ഒരു നോട്ട് തയ്യാറാക്കി പരാജയം സംഭവിക്കുമ്പോൾ ഒരു അഫർമേഷൻ പോലെ പറഞ്ഞു കഴിഞ്ഞാൽ സെയിൽസിലെ പരാജയങ്ങളെ മാറ്റി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ചിലപ്പോൾ നിങ്ങളുടെ ബോസ്സ് അല്ലെങ്കിൽ സഹപ്രവർത്തകർ നിങ്ങളെ കളിയാക്കുമ്പോൾ ജോലിയിൽ മുന്നോട്ടു പോകാൻ ഇത്തരം അഫർമേഷൻസ് സഹായിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.