Sections

ഹെലികോപ്റ്റർ പാരന്റിങ്: കുട്ടികളുടെ സ്വാതന്ത്ര്യവും സ്വയം തീരുമാന ശേഷിയും നഷ്ടപ്പെടുന്നുവോ?

Friday, Nov 29, 2024
Reported By Soumya
Helicopter Parenting: Challenges and Solutions for Modern Parents

ഇന്ന് ആധുനിക കാലഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഹെലികോപ്റ്റർ പാരന്റിങ്. ഒരു കാലഘട്ടത്തിൽ രക്ഷകർത്താക്കൾക്ക് മക്കളുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുവാൻ സമയം ലഭിച്ചിരുന്നില്ല. മുൻ തലമുറകൾ അങ്ങനെയായിരുന്നു. ഒരു കുടുംബത്തിൽ തന്നെ ഏഴോ എട്ടോ മക്കളുണ്ടാകും.അവരെയെല്ലാം ശ്രദ്ധിക്കുക എന്നത് രക്ഷകർത്താക്കൾക്ക് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ സ്വാതന്ത്ര്യത്തോടുകൂടിയാണ് ആ കാലഘട്ടത്തിലെ കുട്ടികൾ വളർന്നിരുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. അവർ പരസ്പരം സഹോദരങ്ങൾ കളിച്ചും, ബഹളം വച്ചും, സ്വന്തമായി ചിന്തിച്ചു, പ്രവർത്തിച്ചും ആണ് അവർ കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ വളരെ ക്രിയാത്മകമായി ജീവിക്കാൻ കഴിഞ്ഞു. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ രക്ഷകർത്താക്കൾ കുട്ടികളുടെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അമിത ശ്രദ്ധാലുക്കൾ ആകുന്നു. ഈ അമിതമായ ശ്രദ്ധ ഗുണത്തോടൊപ്പം തന്നെ ദോഷമാണ്.

ദൈനംദിന കാര്യങ്ങളിൽ തൊട്ടു പഠന കാര്യങ്ങളിൽ വരെയുള്ള കുട്ടികളുടെ എല്ലാ കാര്യങ്ങളിലും രക്ഷകർത്താക്കളുടെ ശ്രദ്ധയും ഇടപെടലുകളുംകൊണ്ട് കുട്ടികൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലാത്തവരായി മാറുന്നു. ഇങ്ങനെ കുട്ടികൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന തരത്തിലേക്ക് മാറുന്നു. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷം ഭാവിയിൽ ഉണ്ടാക്കുവാൻ കാരണമാകും.

കുട്ടികളെ സ്വതന്ത്ര ചിന്തക്കും സ്വയം തീരുമാനങ്ങൾഎടുക്കാൻ ഭാധ്യസ്ഥരാക്കി മാറ്റുക എന്നത് രക്ഷകർത്താക്കളുടെ കടമയാണ്. തങ്ങളെ മാത്രം കുട്ടികൾ അനുസരിക്കണമെന്നും ഭാവിയിൽ രക്ഷകർത്താക്കളെ നോക്കേണ്ടവരാണ് മക്കളെന്നുമാണ് രക്ഷകർത്താക്കൾ കരുതുന്നത്. ഇത് പരിപൂർണ്ണമായും ശരിയല്ല എന്ന് മാത്രമല്ല ആ കുട്ടിയെ സ്വയം ഒരു കഴിവില്ലാത്തവനായി മാറ്റുന്നതിനുള്ള ഒരു ശ്രമം കൂടിയാകും ഇത്. ഇങ്ങനെ വളരുന്ന കുട്ടികൾ ഭാവിയിൽ മറ്റുള്ളവരെ കുറ്റം പറയുന്നവരും ഒരു ജോലി കണ്ടെത്താൻ കഴിവില്ലാത്ത വരും എന്തിനും മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ടുപോകുന്ന ആളായിട്ട് മാറും. അതിന് പകരം അവരവരുടെ കാലിൽ നിൽക്കുവാൻ കഴിവുള്ള കുട്ടികളെ സൃഷ്ടിക്കുക എന്നതാണ് ഒരു രക്ഷകർത്താവിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. തങ്ങൾ ആഗ്രഹിക്കുന്നത് പോലെ തന്നെ കുട്ടികൾ വളരണമെന്നും തങ്ങളിൽ നിന്ന് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ആ കുട്ടിയെ എപ്പോഴും വഴക്ക് പറഞ്ഞു ശാസിച്ചു കൊണ്ടും കുട്ടികളെ ശ്വാസം മുട്ടിക്കുന്ന ഒരു കൂട്ടം രക്ഷകർത്താക്കൾ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് കുട്ടികൾക്ക് രക്ഷകർത്താക്കളോട് പകയും വൈരാഗ്യവും വളരുന്നതിന് കാരണമാകുന്നു.

[കുട്ടികളെ നന്നായി വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]

പൊതുവേ കുട്ടികളെ വീട്ടിൽ അംഗീകരിക്കുന്നില്ല. അംഗീകരിക്കാത്തത് കൊണ്ട് തന്നെ ഒരു നെഗറ്റീവ് അന്തരീക്ഷം കുട്ടികളിൽ എപ്പോഴും ഉണ്ടാകും. എന്തിനും ഏതിനും എപ്പോഴും വഴക്ക് പറയുന്നതും കുറ്റപ്പെടുത്തുന്നത് ആ കുട്ടികളുടെ കഴിവിനെ നശിപ്പിക്കും. കുട്ടികളെ സ്കൂളിൽ അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ നിന്ന് ആഹാരംവാരി കൊടുക്കുക, കുട്ടികളുടെ പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുക പിന്നീട് കുട്ടികളിൽ ചെറിയ വീഴ്ചകൾക്ക് പോലും അവരെ കുറ്റം പറയുക. ഇതെല്ലാം കൂടി ഒരിക്കലും മാച്ച് ആകില്ല. ആരോ കുട്ടികളും വ്യത്യസ്തരാണ് മറ്റൊരു കുട്ടിയെ പോലെ ആകാൻ വേണ്ടി അവരെ നിർബന്ധിക്കേണ്ട കാര്യമില്ല. കുട്ടികൾ അവരുടെതായ രീതിയിൽ വളരട്ടെ. നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും മാതൃകാപരമായി ജീവിച്ചു കാണിക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. കുട്ടികൾ എങ്ങനെ മാതൃകാപരമായി ജീവിക്കണം എന്ന് കാണിച്ചു കൊടുക്കേണ്ടത് രക്ഷകർത്താക്കളുടെ ജീവിതത്തിൽ കൂടിയാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.