- Trending Now:
വിനോദ സഞ്ചാരമേഖലയിൽ ഗ്രീൻ ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു. ഗ്രാമീണ മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ശുചിത്വമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടാണ് റേറ്റിംഗ്. 'സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്' പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് സംസ്ഥാന ശുചിത്വ മിഷനാണ്. അതിഥിമന്ദിരങ്ങൾ ശുചിത്വ നിലവാരത്തിൽ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും ബിസിനസ്സ് സാധ്യതകളും വർധിപ്പിക്കും.
റേറ്റിംഗിനായി sglrating.suchitwamission.org ൽ രജിസ്റ്റർ ചെയ്ത് യൂസർനെയിമും, പാസ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ്.
മഹീന്ദ്ര ഫിനാൻസ് കോർപ്പറേറ്റ് ലൈസൻസി രംഗത്തേക്ക്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.