Sections

മഹീന്ദ്ര ഫിനാൻസ് കോർപ്പറേറ്റ് ലൈസൻസി രംഗത്തേക്ക്

Thursday, May 23, 2024
Reported By Admin
Mahindra Finance eyes expansion in Rural & Semi-Urban India for insurance products

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ആൻറ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിന് ഐആർഡിഎയുടെ കോർപ്പറേറ്റ് ഏജൻസി ലൈസൻസ് ലഭിച്ചു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ആൻറ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഇൻഷൂറൻസ് പദ്ധതികൾ പ്രദാനം ചെയ്യാൻ ഇതു സഹായകമാകും. സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ ഫലപ്രദമായ സേവനങ്ങൾ നൽകുന്നതിലാവും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുക.

വിവിധ കമ്പനികളുടെ ലൈഫ്, ജനറൽ, ആരോഗ്യ ഇൻഷൂറൻസുകൾ സംബന്ധമായ എല്ലാവിധ സേവനങ്ങളും കോർപ്പറേറ്റ് ഏജൻസി ലൈസൻസ് പ്രകാരം ലഭ്യമാക്കും. വൻനഗരങ്ങളെ അപേക്ഷിച്ച് ഇൻഷൂറൻസ് സാന്ദ്രത കുറവുള്ള ചെറു പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും സേവനങ്ങൾ നൽകാനും കമ്പനി ശ്രദ്ധ പതിപ്പിക്കും.

മഹീന്ദ്ര ഫിനാൻസിൻറെ 1360-ൽ ഏറെ ശാഖകളിലൂടെ വ്യക്തിഗത സേവനങ്ങൾ ലഭ്യമാക്കി കൂടുതൽ വരുമാനം സൃഷ്ടിക്കുന്ന വിധത്തിലാവും ഈ വൈവിധ്യവൽക്കരണം മുന്നോട്ടു പോകുകയെന്ന് സിഇഒയും മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗൾ റെബല്ലോ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.