Sections

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഐപിഒയ്ക്ക്

Saturday, Dec 28, 2024
Reported By Admin
Greaves Electric Mobility Files for IPO with Plans to Raise ₹1000 Crore for Electric Vehicles

കൊച്ചി: ആമ്പിയർ, എൽട്രാ, എലെ എന്നീ ബ്രാൻഡുകളുടെ ഇവി നിർമ്മാതാക്കളും ബി2സി, ബി2ബി ഉപഭോക്താക്കൾക്കായി വ്യക്തിപരവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഇലക്ട്രിക് ടൂ വീലർ (ഇ-2 ഡബ്ല്യു), ത്രീ വീലർ (3ഡബ്ല്യു) വിഭാഗങ്ങളിലുടനീളം വാഹനങ്ങളുടെ സമ്പൂർണ സ്യൂട്ട് ലഭ്യമാക്കുന്ന ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 18,93,98,200 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡൈ്വസേഴ്സ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.