Sections

എയിംസിലൂടെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി

Thursday, Jul 21, 2022
Reported By admin
agriculture

കര്‍ഷകന് അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രീകൃത ഡെബിറ്റ് സംവിധാനത്തിലൂടെ  നല്‍കുന്നതിനും ഇതിലൂടെ സാധിക്കുന്നു

 

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ധനസഹായം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള എയിംസ് പോര്‍ട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേര്‍ക്ക്. 182 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. സംസ്ഥാന  വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭത്തില്‍ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം, നെല്‍വയല്‍ ഉടമകള്‍ക്കുള്ള റോയല്‍റ്റി, പച്ചക്കറി അടിസ്ഥാന വില എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് തുക വിതരണം ചെയ്തത്. 

aims.kerala.gov.in വഴിയാണ് കര്‍ഷകര്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (എയിംസ്) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നാല്‍പത് ലക്ഷത്തിലേറെ കര്‍ഷകര്‍ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. 2020ലാണ് പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നത്. 

വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനും പോര്‍ട്ടല്‍ വഴിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. മുന്‍പ് ഇതിനെല്ലാം കാലതാമസം നേരിട്ടിരുന്നെങ്കിലും പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ നടപടികള്‍ വേഗത്തിലും ലളിതവുമായി. കര്‍ഷകന് അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രീകൃത ഡെബിറ്റ് സംവിധാനത്തിലൂടെ  നല്‍കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

പ്രകൃതി ക്ഷോഭം മൂലം വിളനാശമുണ്ടായ 2,29,265 കര്‍ഷകര്‍ക്ക് 155.23 കോടിരൂപയും വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ 1724 കര്‍ഷകര്‍ക്ക് 4.48 കോടി രൂപയും പഴം പച്ചക്കറി അടിസ്ഥാന വിലയായി 10.96 കോടി രൂപയും നെല്‍വയല്‍ നിലനിര്‍ത്തുന്നതിന് ഭൂ ഉടമയ്ക്കുള്ള റോയല്‍റ്റി ഇനത്തില്‍ 11.31 കോടി രൂപയും വെബ്‌സൈറ്റ് മുഖേന നല്‍കിക്കഴിഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.