- Trending Now:
തദ്ദേശ വകുപ്പാണ് ലൈസന്‍സ് നല്‍കുക
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്‌സിനും ലൈസന്‍സും നിര്‍ബന്ധമാക്കാന്‍ തീരുമാനം തദ്ദേശ വകുപ്പാണ് ലൈസന്‍സ് നല്‍കുക. വാക്‌സിനേഷന്‍ ഉള്‍പ്പെടെ വിവരങ്ങള്‍ അടങ്ങുന്ന ചിപ്പും ഘടിപ്പിക്കണം. പേവി ഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ-തദ്ദേശ മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പ്രത്യേക കര്‍മ പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യപിച്ചത്.
വളര്‍ത്തു നായ്ക്കള്‍ക്ക് ഇന്‍ഷ്വറന്‍സും പേരും മൈക്രോ ചിപ്പും നിര്‍ബന്ധമാക്കുന്നു... Read More
പേ വിഷബാധക്കെതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വി ജോര്‍ജ്, മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തെരുവു നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കും. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമു ള്ള സംഘടനകളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി വഴി എ ബി.സി പ്രോഗ്രാം നടപ്പാക്കും. പേവിഷബാധക്കെതിരെ ആരോഗ്യ വകുപ്പ് അവബോധം ശക്തമാക്കും. വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കടിയേറ്റ ആളുകള്‍ക്കുള്ള പ്രഥമ ശുശ്രൂഷ, എത്രയുംവേഗം ചികിത്സ ഉറപ്പാക്കല്‍ വാക്‌സിനേഷന്‍ എന്നിവയില്‍ ബോധവത്കരണം ശക്തമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.