Sections

ഖാദി തുണിത്തരങ്ങൾക്ക് സ്‌പെഷ്യൽ റിബേറ്റ്

Friday, Mar 10, 2023
Reported By Admin
Khadi Facbric

ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ ഗവ സ്‌പെഷ്യൽ റിബേറ്റ്


ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ മാർച്ച് 13 മുതൽ മാർച്ച് 17 വരെ ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ ഗവ സ്‌പെഷ്യൽ റിബേറ്റ് നൽകുന്നു. ഖാദി ഗ്രാമസൗഭാഗ്യ, കോട്ടമൈതാനം, ടൗൺ ബസ്സ്റ്റാന്റ് കോംപ്ലക്‌സ്, കോങ്ങാട് മുനിസിപ്പൽ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി ഷോറൂമുകളിലും മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി ഖാദി, കോട്ടൺ, സിൽക്ക്, മനില, ഷർട്ടിംഗ് തുണിത്തരങ്ങൾ, തേൻ മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ എന്നിവ ലഭിക്കും. സർക്കാർ-അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ -0491-2534392.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.