- Trending Now:
നാട്ടില്‍ കോവിഡിനെ തുടര്‍ന്നുണ്ടായ പ്രധാന വ്യത്യാസം ഒട്ടുമിക്കവരും വീടുകളില്‍ ചെറുകിട സംരംഭ പരിപാടികളുമായി ജീവിക്കാനാവശ്യമായ വരുമാനം നേടുന്നു എന്നത് തന്നെയാണ്.ഹോം ബേക്കിംഗും,സ്റ്റിച്ചിംഗും,ഓണ്‍ലൈന്‍ പരിശീലനവും തുടങ്ങി ഇന്നത് വീടുകളില്‍ ഒരു ബിസിനസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞു.ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെറിയ സംരംഭങ്ങള്‍ നടത്തി കൊണ്ടുപോകുന്നവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്.ചെറു സംരംഭം നടത്തുന്ന സാധാരണക്കാരെ സഹായിക്കാനായി 4 ലക്ഷം രൂപ വരെ ഗ്രാന്റായി നല്‍കുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയുണ്ട്.
വെറുതെ ഇരിക്കുന്ന സ്വര്‍ണം ഉണ്ടോ; ഫ്രീ ആയി പലിശ നേടാന്‍ ഈ പദ്ധതി
... Read More
ഇതൊരു വായ്പ ബന്ധിത പദ്ധതി തന്നെയാണ്.ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ് എടുത്താലാണ് ഗ്രാന്റ് ആനുകൂല്യം ലഭിക്കുന്നത്.ധനകാര്യസ്ഥാപനങ്ങള്‍, കെഎഫ്സി.സഹകരണ ബാങ്കുല്‍ എന്നിവയിലൂടെ ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് ലഭിക്കുന്നത്.സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് അതായത് ഒരാള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ഗ്രാന്റ് ലഭിക്കുന്നത്.
സ്ഥിര മൂലധനവും പ്രവര്‍ത്തന മൂലധനവും അടക്കം 10 ലക്ഷം രൂപയില്‍ അധികമാകാത്ത പദ്ധതിചെലവു വരുന്ന പുതുതായി തുടങ്ങുന്ന മാനുഫാക്ചറിങ് അല്ലെങ്കില്‍ ഫുഡ് പ്രോസസിംഗ്,ജോബ് വര്‍ക്ക്സ്,സേവന മേഖലയിലെ വാല്യു അഡീഷന്‍ ഉള്ള ചെറു സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെയുള്ള സഹായത്തിന് അര്‍ഹത ലഭിക്കുന്നത്.
സംരംഭം തുടങ്ങാന്‍ പണമില്ലെ?; സഹായിക്കാന്‍ ഇതാ മികച്ച പദ്ധതി
... Read More
വനിതകള്‍,അംഗപരിമിതര്‍,മുന്‍ സൈനികര്‍,പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ തുടങ്ങിയ ആളുകള്‍ക്ക് മുന്‍ഗണനയുണ്ട്.40 വയസുവരെയുള്ള സംരംഭകര്‍ക്കും മുന്‍ഗണന ലഭിക്കും.30 ശതമാനം ഗുണഭോക്താക്കള്‍ വനിതകള്‍ ആയിരിക്കണമെന്ന നിബന്ധന കൂടി പദ്ധതി മുന്നോട്ട് വെയ്ക്കുന്നുണ്ട്.
ബ്രോയിലര്‍ കോഴി ഉത്പാദിപ്പിച്ച് ആദായം നേടാന്‍ സര്‍ക്കാര്‍ പദ്ധതി
... Read More
സംവരണ വിഭാഗങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം അതായത് പരമാവധി 4 ലക്ഷം രൂപവരെ ഗ്രാന്റായി ലഭിക്കും.പൊതു വിഭാഗക്കാര്ക്ക് 30 ശതമമാനം ആണ് ഗ്രാന്റ് ഇനത്തില്‍ ആനുകൂല്യം ലഭിക്കുക.ഇനി അനാവശ്യമായി ഗ്രാന്റ് തട്ടിയെടുത്തത് അധികൃതര്‍ കണ്ടെത്തിയാല്‍ ഗ്രാന്റ് തുക സര്‍ക്കാര്‍ 14 ശതമാനം വാര്‍ഷിക പലിശ ഉള്‍പ്പെടെ തിരിച്ചു പിടിക്കും.ഗ്രാന്റ് നേടിയ ശേഷം തുടര്‍ച്ചയായി 3 കൊല്ലം പ്രവര്‍ത്തിക്കാതെ ഇരുന്നാലും ഇതെ പലിശയില്‍ തുക തിരിച്ചുപിടിക്കും.ഗ്രാന്റിന് വേണ്ടിയുള്ള അപേക്ഷകള്‍ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നല്‍കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.