Sections

ഗൂഗിള്‍ പിക്‌സല്‍ 7; ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Wednesday, Oct 19, 2022
Reported By MANU KILIMANOOR

4,270 എംഎഎച്ചാണ് ബാറ്ററി ലൈഫ് ഉള്ള ഫോണില്‍ 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും 

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗൂഗിള്‍ പിക്‌സല്‍ 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകള്‍ പരിചയപ്പെടാം.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 2400 × 1080 പിക്‌സല്‍ റെസല്യൂഷന്‍ കാഴ്ചവയ്ക്കുന്നുണ്ട്. Corning Gorilla glass 3 പ്രൊട്ടക്ഷനും ലഭ്യമാണ്. Google Tensor G2 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 ആണ്.50 മെഗാപിക്‌സല്‍, 12 മെഗാപിക്‌സല്‍ ഡ്യുവല്‍ പിന്‍ ക്യാമറകളും, 10.8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ലഭ്യമാണ്. 4,270 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 7 സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 59,999 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.