- Trending Now:
കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചതും സുരക്ഷിതവുമായ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷൻസ് വിഭാഗം പുതിയ വൈ-ഫൈ, 4ജി സ്മാർട്ട് സർവൈലൻസ് ക്യാമറകൾ പുറത്തിറക്കി. ബിഐഎസ്-ഇആർ സർട്ടിഫിക്കേഷനോട് കൂടി ഇന്ത്യയിൽ നിർമ്മിച്ച ഈ ക്യാമറകൾ മികച്ച ഡാറ്റാ സുരക്ഷയും മാനദണ്ഡങ്ങൾ പാലിച്ചുള്ള ഗുണനിലവാരവും ഉറപ്പുനൽകുന്നു.
ഇൻഡോർ സെക്യൂരിറ്റി ക്യാമറകൾ, ഔട്ട്ഡോർ പാൻ-ടിൽറ്റ്, ഡോം, ബുള്ളറ്റ് ക്യാമറകൾ എന്നിവയുൾപ്പെടുന്നതാണ് കമ്പനിയുടെ ഈ പുതിയ പോർട്ട്ഫോളിയോ. വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും അനുയോജ്യമായ വൈ-ഫൈ ക്യാമറകൾക്ക് പുറമെ, വൈ-ഫൈ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന 4ജി സ്മാർട്ട് ക്യാമറകളും സോളാർ ക്യാമറകളും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.