- Trending Now:
കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ വൈവിധ്യവും ഉൾക്കൊള്ളലും ലക്ഷ്യമിടുന്നതിനായി ഗോദ്റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്റ് ബുക്കും ചേർന്ന് എൽജിബിടിക്യുഐഎ+ സമൂഹത്തിന്റെ സാഹിത്യ മേഖലയ്ക്കായി 'ക്വീർ ഡയറക്ഷൻസ്' എന്ന പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നു. കവിത, നോവൽ, മറ്റ് സാഹിത്യ സൃഷ്ടികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ആറ് പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്.
ക്വീർ വിഭാഗത്തിന്റെ വ്യക്തിത്വം, ജീവിതാനുഭവങ്ങൾ, സ്വതന്ത്രമായ ആശയവിനിമയം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആത്മകഥകൾ മുതൽ കുട്ടികൾക്കായുള്ള കഥകളിലൂടെ വരെ വിവിധ തലങ്ങളിലുള്ള വായനക്കാർക്കായി ക്വീർ സൃഷ്ടികൾ ഇതിലൂടെ അവതരിപ്പിക്കും.
ക്വീറിസ്ഥാൻ എന്ന പുസ്തകത്തിന്റെ രചയിതാവും ഗോദ്റെജ് ഡിഇഐ ലാബിന്റെ മേധാവിയുമായ പർമേഷ് ഷഹാനിയാണ് ക്വീർ ഡയറക്ഷൻസ് പരമ്പരയുടെ സീരീസ് എഡിറ്ററായി പ്രവർത്തിക്കുക. ഐക്യത്തെയും ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ലോകമാകെ ക്വീർ സമൂഹത്തിന്റെ അവകാശങ്ങൾ ഖനിക്കുന്ന ഈ സമയത്ത്, ഐക്യദാർഢ്യത്തിന്റെ പ്രതീകവും സമുദായത്തിനുള്ള അതുല്യ ശബ്ദങ്ങൾ വളർത്തുന്ന വേദിയുമാണ് ഈ പ്രസിദ്ധീകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
എൽജിബിടിക്യുഐഎ+ സമൂഹത്തിന്റെ ചിന്തകളും ആശയങ്ങളും ഉൾപ്പെടുത്തി ഇത്തരത്തിൽ സമഗ്രമായൊരു പ്രസിദ്ധീകരണമെന്നത് ദീർഘകാല സ്വപ്നമായിരുന്നുവെന്ന് വെസ്റ്റ്ലാൻഡ് ബുക്സിന്റെ പ്രസാധകരായ കാർത്തിക വി.കെ. പറഞ്ഞു. ക്വീർ ഡയറക്ഷൻസ് പുറത്തിറക്കുന്നതിൽ ഗോദ്റെജ് ഡിഇഐ ലാബും പർമേഷ് ഷഹാനിയും പോലുള്ള പങ്കാളികളെ കണ്ടെത്താനായതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന കഥകൾ രൂപപ്പെടുത്തുന്നതിലും എല്ലാവർക്കും വേണ്ടിയുള്ള പുരോഗതി സങ്കൽപ്പിക്കുന്നതിലും പങ്കാളിത്തത്തിനുള്ള ഒരു സാക്ഷ്യപത്രമായി ഇത് മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.