Sections

ടൈറ്റൻ വാണ്ടറിംഗ് അവേഴ്സ് വാച്ച് പുറത്തിറക്കി

Saturday, Oct 11, 2025
Reported By Admin
Titan Launches Stellar 3.0 Luxury Watch Collection

  • അപൂർവ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച, ആകാശ പ്രചോദിതമായ വാണ്ടറിംഗ് അവേഴ്സ് ഉൾപ്പെടെ മൂന്ന് ലിമിറ്റഡ് എഡിഷൻ വാച്ചുകൾ സ്റ്റെല്ലർ 3.0 ശേഖരത്തിൽ അവതരിപ്പിക്കുന്നു

കൊച്ചി: ആകാശ അത്ഭുതങ്ങൾ വാച്ച് നിർമ്മാണ വൈഭവവുമായി ഒത്തുചേരുന്ന സ്റ്റെല്ലർ 3.0 വാച്ച് ശേഖരം ടൈറ്റൻ പുറത്തിറക്കി. 9 അസാധാരണ വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. അപൂർവ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ആകാശ പ്രചോദിതമായ വാണ്ടറിംഗ് അവേഴ്സ് ഉൾപ്പെടെ മൂന്ന് ലിമിറ്റഡ് എഡിഷൻ വാച്ചുകളും സ്റ്റെല്ലർ 3.0 ശേഖരത്തിലുണ്ട്.

ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളിൽ നിന്നും അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ് വാണ്ടറിംഗ് അവേഴ്സ് വാച്ചിലെ തെന്നിനടക്കുന്നതുപോലുള്ള അക്കങ്ങൾ. ബ്രഷ്ഡ് കോപ്പർ ബെസൽ കൊണ്ട് അലങ്കരിച്ചതും ക്രിസ്റ്റലൈസ് ചെയ്ത ടൈറ്റാനിയത്തിൽ നിർമ്മിച്ചതുമായ ഇരട്ട സാറ്റലൈറ്റ് ഡിസ്കുകൾ, മിനിറ്റ് ട്രാക്ക് ചുറ്റി ചാരുതയോടെ ഭ്രമണം ചെയ്യുന്നവയാണ്. ടൈറ്റൻറെ ഇൻ-ഹൗസ് മൂവ്മെൻറിലാണ് ഈ ലിമിറ്റഡ് എഡിഷൻ മാസ്റ്റർപീസ് പ്രവർത്തിക്കുന്നത്. 500 എണ്ണം മാത്രം ലഭ്യമായ വാണ്ടറിംഗ് അവേഴ്സ് വാച്ചിന് 1,79,995 രൂപയാണ് വില.

സ്റ്റെല്ലർ 1, 2 ശേഖരങ്ങളിലെ വിജയകരമായ വാച്ചായ ഐസ് മീറ്റിറൈറ്റും സ്റ്റെല്ലർ 3.0 ശേഖരത്തിലുണ്ട്. 1,20,000 വർഷം പഴക്കമുള്ള ആധികാരിക മ്യൂണിയോണലസ്റ്റ ഉൽക്കാശിലയിലാണിതിൻറെ നിർമ്മാണം. കോസ്മിക് ഐസ്-ബ്ലൂ ഡയലാണ് ഈ വാച്ചുകൾക്ക്. ബഹിരാകാശ ചരിത്രത്തെ സമകാലിക രൂപകൽപ്പനയുമായി ലയിപ്പിക്കുന്ന ഐസ് മീറ്റിറൈറ്റ് വാച്ചിന് 1,39,995 രൂപയാണ് വില. 95,995 രൂപ വിലയുള്ള ഒറോറ സീലം വാച്ച് നോർത്തേൺ ലൈറ്റ്സിനെ അനുസ്മരിപ്പിക്കുന്ന തിളക്കമുള്ള പച്ച ഡയലും ആസ്ട്രൽ ഡിസ്കുകളുമായാണ് ഏത്തുന്നത്.

41 വർഷമായി, ടൈറ്റൻ ഇന്ത്യൻ വാച്ച് നിർമ്മാണത്തെ സർഗ്ഗാത്മകതയിലൂടെയും കരകൗശലത്തിലൂടെയും പുനർനിർവചിച്ചു കൊണ്ടിരിക്കുകയാണെന്ന് ടൈറ്റൻ വാച്ചസ് ആൻഡ് വെയറബിൾസ് സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു. ടൈറ്റൻറെ ഇൻ-ഹൗസ് മൂവ്മെൻറ് ശക്തിപ്പെടുത്തുന്ന വാണ്ടറിംഗ് അവേഴ്സ് വാച്ച് നൂതനത്വം, കലാവൈഭവം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ സംയോജിച്ച് അസാധാരണമായ ഒരു അനുഭവം സമ്മാനിക്കുന്ന വാച്ചാണ്. ആഗോള ഭൂപടത്തിൽ ഇന്ത്യൻ ഹൊറോളജിയെ ഉറപ്പിച്ചു നിർത്തുന്നു ഇത്. ഇന്ത്യൻ വാച്ച് നിർമ്മാണം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റെല്ലർ 3.0 വാച്ചുകൾക്ക് സെലസ്റ്റിയൽ ഫിനോമിന, ഉയർന്ന ഹൊറോളജിക്കൽ പ്രവർത്തനങ്ങൾ, റെയർ മെറ്റീരിയൽസ് എന്നിങ്ങനെ മൂന്ന് സൃഷ്ടിപരമായ ഘടകങ്ങളാണുള്ളത്. പ്രപഞ്ച ചക്രങ്ങളുടെ താളം പിടിച്ചെടുക്കുന്ന സെലസ്റ്റിയൽ പ്രതിഭാസം സ്റ്റെല്ലർ 3.0 വാച്ചുകളിലുണ്ട്. പ്രപഞ്ചത്തിലെ ഘടകങ്ങളെ കൈയിൽ ധരിക്കാവുന്ന കലാരൂപമാക്കി മാറ്റുന്ന അപൂർവ വസ്തുക്കൾ കൊണ്ടാണ് ഈ വാച്ചുകളുടെ നിർമ്മാണം.

തിരഞ്ഞെടുത്ത ടൈറ്റൻ സ്റ്റോറുകളിലും ഓൺലൈനായി www.titan.co.in എന്ന വെബ്സൈറ്റിലും സ്റ്റെല്ലർ 3.0 വാച്ചുകൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.