Sections

'ഗോദ്‌റെജ് ഫാബ്' അവതരിപ്പിച്ചു

Sunday, Dec 17, 2023
Reported By Admin
Fab

കൊച്ചി: പ്രമുഖ കൺസ്യൂമർ ഉൽപ്പന്ന കമ്പനിയായ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പുതിയ ലിക്ക്വിഡ് ഡിറ്റർജൻറായ ഗോദ്റെജ് ഫാബ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യം അവതരിപ്പിച്ച ഗോദ്റെജ് ഫാബിൻറെ ഒരു ലിറ്റർ ബോട്ടിലിനു വെറും 99 രൂപ മാത്രമാണ് വില. വിപണിയിൽ ലഭ്യമായിട്ടുള്ള മറ്റ് ലിക്ക്വിഡ് ഡിറ്റർജൻറുകളെ അപേക്ഷിച്ച് മികച്ച നിലവാരത്തിൽ പകുതി വിലയ്ക്കു ലഭ്യമാകുന്നു. കൂടാതെ 10 രൂപയ്ക്ക് 100 എംഎല്ലിൻറെ പാക്കറ്റും ലഭ്യമാണ്. കൈകൊണ്ട് അലക്കുന്നവർക്കും വാഷിങ് മെഷിൻ ഉപയോഗിക്കുന്നവർക്കും ഇത് ഉപയോഗിക്കാം.

ഇന്ത്യൻ എഫ്എംസിജി മേഖലയിൽ വളരെ വേഗത്തിൽ വളരുന്ന വിഭാഗമാണ് ലിക്ക്വിഡ് ഡിറ്റർജൻറ്. ദക്ഷിണേന്ത്യയിലാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മൊത്തത്തിലുള്ള വിൽപ്പനയുടെ ഏതാണ്ട് പകുതിയോളം വരും ഇത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരള വിപണി മുന്നിട്ടു നിൽക്കുന്നു. ഉപയോഗ തോത് കണക്കാക്കുമ്പോൾ വൻ കുതിപ്പിനു സാധ്യത സൂചിപ്പിക്കുന്നു. എളുപ്പത്തിൽ വെള്ളത്തിൽ ലയിപ്പിച്ച് തുണികളുടെ തിളക്കവും നിറവും നഷ്ടപ്പെടാതെ ഏറ്റവും കുറഞ്ഞ തിരുമ്മലിൽ തന്നെ വൃത്തിയാക്കാൻ സാധിക്കുന്നു. കൈകൊണ്ട് അലക്കുന്നവർക്കും സെമി ഓട്ടോമാറ്റിക്, മൊത്തം ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് മെഷിനുകൾ ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ് പുതിയ ഗോദ്റെജ് ഫാബ് ഡിറ്റർജൻറ്.

ഗോദ്റെജ് ഫാബിൻറെ അവതരണത്തോടെ ലിക്ക്വിഡ് ഡിറ്റർജൻറ് എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഇന്ത്യ ചീഫ് മാർക്കറ്റിങ് ഓഫീസർ അശ്വിൻ മൂർത്തി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.