Sections

ഗൗഡിയം ഐവിഎഫ് ആൻഡ് വിമൻ ഹെൽത്ത് ലിമിറ്റഡ് ഐപിഒയ്ക്ക്

Monday, Oct 06, 2025
Reported By Admin
Gaudium IVF Files Revised IPO DRHP with SEBI

മുംബൈ: ഇന്ത്യയിലെ മുൻനിര ഫെർട്ടിലിറ്റി, ഐവിഎഫ് സേവന ദാതാക്കളിൽ ഒന്നായ ഗൗഡിയം ഐവിഎഫ് ആൻഡ് വിമൻ ഹെൽത്ത് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതിയ പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

1,13,92,500 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറായ ഡോ. മണിക ഖന്നയുടെ 94,93,700 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് പുതിയ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഫയലിംഗിൽ, 1,83,54,400 പുതിയ ഇക്വിറ്റി ഓഹരികളും 25,31,700 ഇക്വിറ്റി ഓഹരികളുടെ ഓഫറുമാണ് ഉൾപ്പെടുത്തിയിരുന്നത്.

സാർത്തി ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.