Sections

എടിഎം കാർഡ് ഉപയോഗിക്കുന്നവരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ; ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കൂ

Sunday, Mar 26, 2023
Reported By admin
atm

കാർഡ് വിവരങ്ങൾ പിടിച്ചെടുക്കുന്നതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്


രാജ്യത്തുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എടിഎം കാർഡ് ഉപയോഗിക്കുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത. ഒരു വ്യക്തിയുടെ എടിഎം ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് വിവരങ്ങൾ ചോർത്തി പണം മോഷ്ടിക്കുന്ന രീതിയാണ് എടിഎം കാർഡ് സ്കിമ്മിംഗ്. സ്കിമ്മിങ് ഉപകരണം എടിഎമ്മിൽ രഹസ്യമായി സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൊതുസ്ഥലങ്ങളിലുള്ള എടിഎമ്മുകൾ, മറ്റ് കാർഡ്-റീഡിംഗ് മെഷീനുകൾ എന്നിവയിൽ സ്ഥാപിച്ചിട്ടുള്ള സ്കിമ്മിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പണം മോഷ്ടിക്കുന്നത് . ഉപയോക്താവ് അവരുടെ കാർഡ് സ്വയപ്പുചെയ്യുമ്പോൾ കാർഡ് വിവരങ്ങൾ പിടിച്ചെടുക്കുന്നതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.

കാർഡുപയോഗിച്ച് പണം പിൻവലിക്കുന്ന ഭൂരിപക്ഷം ആളുകൾക്കും സ്കിമ്മിംഗ് ഉപകരണങ്ങൾ കണ്ടുപിടിക്കുക ബുദ്ധിമുട്ടുളള കാര്യമാണ്. കാരണം ഇവ ഒറ്റനോട്ടത്തിൽ ഒരുപക്ഷെ മെഷീന്റെ ഭാഗമാണെന്നേ തോന്നൂ. ഈ ഉപകരണം വഴി ശേഖരിക്കുന്ന ഡാറ്റകൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ കാർഡുകൾ ഉണ്ടാക്കിയും, അല്ലാത്ത രീതിയിലും പണം മോഷ്ടിക്കുകയാണ് ചെയ്യുന്നത്. എടിഎം പിൻ നമ്പറുകൾ ചോർത്തിയെടുക്കുന്നതിനായി ഒരു ഡമ്മി കീപാഡോ ,ചെറിയ പിൻഹോൾ ക്യാമറയോ , കാർഡ് സൈ്വപ് ചെയ്യുന്ന സ്ഥലങ്ങളിൽ ഘടിപ്പിച്ചേക്കാം. ചോർത്തിയ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാർഡ് ഉണ്ടാക്കി ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും സാധിക്കും.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വഞ്ചനയിൽപ്പെടാതെ നോക്കാം.

കാർഡ് റീഡർ വഴി കാർഡ് ഉപയോഗിക്കുമ്പോൾ , ചുറ്റുപാടുകൾ നീരിക്ഷിക്കണം.അസ്വാഭാവികമായൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക

അനധികൃത ഇടപാടുകൾ നടന്നോ എന്നറിയാൻ ഇടക്കിടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക

പിൻ നമ്പർ എന്റർ ചെയ്യുമ്പോൾ കൈകൊണ്ട് കീപാഡ് മറച്ചുപിടിക്കുക

സംശയം തോന്നിയാൽ എടിഎം കാർഡ് ഇടുന്ന സ്ലോട്ടിൽ മറ്റുപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക

എടിഎം കാർഡിൽ പിൻ നമ്പർ എഴുതരുത്

മറ്റുള്ളവരുടെ സാന്നിധ്യത്തിൽ പിൻ നമ്പർ ഉപയോഗിക്കാതിരിക്കുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.