Sections

പാചക വാതക സബ്‌സിഡി നീട്ടി, 200 രൂപ വീതം ലഭിക്കും

Sunday, Mar 26, 2023
Reported By admin
gas

2016 മെയിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്


ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിലെ പാചക വാതക സബ്സിഡി നീട്ടി കേന്ദ്ര സർക്കാർ. പദ്ധതി ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 200 രൂപ വീതം നൽകുന്നത് ഒരു വർഷം കൂടെയാണ് നീട്ടിയത്. പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക. പദ്ധതി ഗുണഭോക്താക്കളുടെ ക്കൗണ്ടിലേക്ക് തുക നേരിട്ടെത്തും. 9.59 കോടി ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം 6100 കോടി രൂപയും അടുത്ത സാമ്പത്തിക വർഷം 7680 കോടി രൂപയും ഇതിനായി നീക്കി വയ്ക്കും. അടിക്കടിയുള്ള പാചക വാതക വില വർധന ദരിദ്രരെ ബാധിക്കാതിരിക്കാനാണ് സബ്സിഡി നീട്ടുന്നതെന്നാണ് സൂചന.

അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് സബ്സിഡി തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുക. ക്രൂഡ് ഓയിൽ വില വർധന ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ എൽപിജി വില കുത്തനെ ഉയരുകയാണ്. പദ്ധതിക്ക് കീഴിലുള്ള ഉപഭോക്താക്കളുടെ ശരാശരി എൽപിജി ഉപഭോഗം 2019-20 ൽ നിന്ന് 2021-22 ൽ 20 ശതമാനം വർദ്ധിച്ചിട്ടുണ്ട്. എല്ലാ പിഎംയുവൈ ഗുണഭോക്താക്കൾക്കും തുടർന്നും സബ്സിഡി ലഭിക്കും.

ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിന് വീടുകളിലെ മുതിർന്ന സ്ത്രീകൾക്ക് നിക്ഷേപ രഹിത എൽപിജി കണക്ഷനുകൾ നൽകുന്നതിനായി സർക്കാർ 2016 മെയിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.