Sections

ഫുഡ്ലിങ്ക് എഫ് & ബി ഹോൾഡിംഗ്സ് ഐപിഒയ്ക്ക്

Thursday, Jul 03, 2025
Reported By Admin
Foodlink F&B India Files IPO Draft with SEBI

കൊച്ചി: കാറ്ററിങ്, ഫുഡ് റീട്ടെയ്ൽ ശൃംഖല കമ്പനിയായ ഫുഡ്ലിങ്ക് എഫ് & ബി ഹോൾഡിംഗ്സ് (ഇന്ത്യ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

160 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1.19 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീ ഐപിഒ പ്ലേസ്മെൻറിലൂടെ 32 കോടി രൂപ സമാഹരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് പൂർത്തിയായാൽ ഐപിഒയ്ക്കുള്ള പുതിയ ഓഹരികളുടെ എണ്ണത്തിൽ കുറവുണ്ടായേക്കും.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഇക്വിറസ് ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.