- Trending Now:
ഒരു മാസം മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവ് വരെയുള്ള എഫ്.എം.പി അഥവ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ രൂപമാണ് ഫിക്‌സഡ് മെച്യൂരിറ്റി പ്ലാന്‍.നിശ്ചിത കാലാവധിയുള്ള ഈ സ്‌കീമില്‍ നിബന്ധനകള്‍ക്ക് അനുസൃതമായി ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാം.എഫ്.എം.പികള്‍ക്കായി തെരഞ്ഞെടുത്ത ഡെബ്റ്റ് സ്‌കീമുകളുടെ ഗുണനിലവാരം, സ്‌കീം നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചാല്‍ നിക്ഷേപകന് മനസിലാക്കാവുന്നതെയുള്ളു.പലിശനിരക്ക് പ്രവചിക്കുകയും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം നല്‍കും വിധം അനുയോജ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുക എന്നതാണ് എഫ്എംപികളുടെ ലക്ഷ്യം.
മറ്റ് ഡെബ്റ്റ് ഫണ്ടുകള്‍ക്ക് സമാനമായി എഫ്.എം.പികള്‍ക്കും നികുതി ചുമത്തുന്നു, കാരണം അവയ്ക്കു ഡെബ്റ്റ് ഫണ്ടിന്റെ രൂപമാണ്. 36 മാസത്തില്‍ താഴെ ദൈര്‍ഘ്യമുള്ള ഏതൊരു എഫ്.എം.പിയിലും, നിങ്ങളുടെ ആദായ നികുതി ബ്രാക്കറ്റിന് അനുസൃതമായി ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്തുന്നു.നിങ്ങളുടെ എഫ്.എം.പികള്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നിലനിര്‍ത്തുകയാണെങ്കില്‍ നികുതി ഒഴിവാക്കാന്‍ സാധിക്കും. അതുവഴി അതേകാലയളവിലെ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന വരുമാനം നേടാനും സാധിക്കും.
മെച്യൂരിറ്റി കാലയളവിന് മുന്‍പ് ഒരിക്കലും പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന കാര്യം ഓര്‍ത്തുകൊണ്ടാകണം എഫ്.എം.പികളില്‍ നിക്ഷേപിക്കാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.