- Trending Now:
60 മാസം തിരിച്ചടവ് കാലാവധി ഉപയോഗപ്പെടുത്തി ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നത് കൂടുതല്‍ ആശ്വാസകരമായ കാര്യമാണ്
ചെറിയ രീതിയിലെങ്കിലും ഒരു സംരംഭം തുടങ്ങുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. ഇതിനായി ബാങ്കുകളെ സമീപിക്കുകയാണെങ്കില്‍ പലപ്പോഴും നല്‍കേണ്ടിവരുന്നത് ഉയര്‍ന്നതോതിലുള്ള പലിശ നിരക്കായിരിക്കും. എന്നാല്‍ യാതൊന്നും ഈടോ ജാമ്യമോ ആയി നല്‍കാതെ തന്നെ വെറും 5 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന കേരള ബാങ്ക് വായ്പാ പദ്ധതിയെ പറ്റി വിശദമായി മനസ്സിലാക്കാം.
KB SUVIDHA PLUS ( കെ ബി സുവിധ പ്ലസ് ) എന്ന് പേര് നല്‍കിയിട്ടുള്ള ഈയൊരു പദ്ധതിവഴി 5 ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശയില്‍ ലോണ്‍ ആയി നേടാന്‍ സാധിക്കുന്നതാണ്. 60 മാസമാണ് തിരിച്ചടവ് കാലാവധിയായി പറയുന്നത്. സ്വയംതൊഴില്‍ തുടങ്ങുന്നതിന് വേണ്ടി മാത്രമല്ല ബസ് ഓടിക്കുന്ന വര്‍ക്കും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും 2 ലക്ഷം രൂപ വരെ പദ്ധതിപ്രകാരം വായ്പ നേടാവുന്നതാണ്.
സിബില്‍ സ്‌കോര്‍ ആവശ്യമില്ലാത്ത സംരംഭ വായ്പയിതാ... Read More
സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാതൊന്നും ഈടോ ജാമ്യമോ ആയി നല്‍കാതെ തന്നെ 5 ലക്ഷം രൂപ വരെ വായ്പ ഇനത്തില്‍ നേടാവുന്നതാണ്. വ്യത്യസ്ത രീതിയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവന്ന സംരംഭകര്‍, ബസ് ജീവനക്കാര്‍, ഇടത്തരം ബിസിനസുകള്‍ നടത്തുന്നവര്‍, ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കും വായ്പാ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതാണ്.
9% പലിശ ഇനത്തില്‍ ഈടാക്കുന്നുണ്ട് എങ്കിലും ഇതില്‍ നാല് ശതമാനം സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്നത് കൊണ്ട് വെറും 5 ശതമാനം പലിശയില്‍ മാത്രമാണ് തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നുള്ളൂ. കൂടാതെ 60 മാസം തിരിച്ചടവ് കാലാവധി ഉപയോഗപ്പെടുത്തി ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നത് കൂടുതല്‍ ആശ്വാസകരമായ കാര്യമാണ്. എന്നാല്‍ വായ്പ നല്‍കുന്നതിന് മുന്‍പായി സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നതായിരിക്കും.
പ്രവാസി സ്വയം തൊഴില്‍ ധനസഹായം കേരള ബാങ്ക് വഴിയും; 5 ലക്ഷം വരെ നേടാം... Read More
2 ലക്ഷം രൂപ വരെ വായ്പകള്‍ എടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ബാധകമായിരിക്കില്ല. എന്നാല്‍ അഞ്ചു ലക്ഷം രൂപ വായ്പയായി ലഭിക്കണമെങ്കില്‍ സിബില്‍ സ്‌കോര്‍ പരിശോധന നിര്‍ബന്ധമാണ്. ഇത്തരത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വായ്പയെ പറ്റി വിശദമായി അറിയാന്‍ തൊട്ടടുത്തുള്ള കേരള ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാവുന്നതാണ്.
വെള്ളപ്പൊക്കം കോവിഡ് പ്രതിസന്ധി എന്നിവമൂലം ഉല്പാദന, സേവന, വിപണന മേഖലകളില്‍ നഷ്ടം വന്ന സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാനമായും കേരളബാങ്ക് ഈ ഒരു വായ്പാപദ്ധതി വഴി ഉന്നമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.