- Trending Now:
ഖത്തർ ലോകകപ്പിൽ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള പോരാട്ടത്തിനായി ലോകം കാത്തിരിക്കുകയാണ്. ലിയോണൽ മെസിയും കിലിയൻ എംബാപ്പെയും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.ഇരുവരും ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത് വിശ്വ കിരീടത്തിന് മാത്രമല്ല. ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ, പിന്നെ പിന്നാലെ വരാനുള്ള ബാലൻ ഡി ഓർ അങ്ങനെയങ്ങനെ നോട്ടവും ലക്ഷ്യവും നീളുന്നുണ്ട്. രണ്ട് ടീമുകൾക്കും വിജയിക്കാനായാൽ ജേഴ്സിലെ നക്ഷത്രങ്ങളുടെ എണ്ണവും കൂടും. അർജൻറീനയുടെയും ഫ്രാൻസിൻറെയും ജേഴ്സിയിൽ നിലവിൽ രണ്ട് നക്ഷത്രങ്ങളാണ് ഉള്ളത്. ഇരു ടീമുകളും നേടിയിട്ടുള്ള ലോകകപ്പ് കിരീടങ്ങളുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത്.
ലോകം ആഗോള ഊര്‍ജ്ജ പ്രതിസന്ധിയില്‍; ചരിത്രത്തില്‍ ആദ്യം... Read More
ഇത്തവണ ആര് ലോകകപ്പ് നേടുന്നുവോ അവർക്ക് ജേഴ്സിൽ ഒരു നക്ഷത്രം കൂടെ ചേർക്കാനാകും. 1978ലും 1986ലുമാണ് അർജൻറീന ലോക കിരീടം സ്വന്തമാക്കിയത്. 1998ലും 2018ലും ഫ്രാൻസ് വിശ്വ കിരീടത്തിൽ മുത്തമിട്ടു. മോഹക്കപ്പുമായി മെസി മടങ്ങുമോ അതോ, ഇനിയുമേറെ മുഴങ്ങിക്കേൾക്കാനുള്ള എംബാപ്പെയുടെ പേരിനൊപ്പം രണ്ടാം ലോകകപ്പിൻറെ തിലകക്കുറിയുണ്ടാകുമോ ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഉത്തരമറിയാം.
ഖത്തറിൽ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. എംബാപ്പെയ്ക്ക് രണ്ട് എങ്കിൽ മൂന്ന് അസിസ്റ്റുകൾ മെസിയുടെ പേരിലുണ്ട്. നാല് ഗോൾ വീതവുമായി അർജൻറീനയുടെ ജൂലിയൻ ആൽവാരസും ഫ്രാൻസിൻറെ ഒലിവർ ജിറൂദും മെസിക്കും എംബാപ്പെയ്ക്കുമൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടമുഖത്തുണ്ട്. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് ഫൈനലിലെത്തിയത്. ആദ്യ സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് അർജൻറീന ഫൈനലിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.