Sections

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്‌ട്രേഷൻ ആരംഭിച്ചു

Tuesday, Jul 15, 2025
Reported By Admin
Federal Bank Kochi Marathon 2026 Registration Opens
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026 രജിസ്‌ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യുന്നു. ക്ലിയോസ്

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, നിധുൻ സദാനന്ദൻ, വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2026 ഫെബ്രുവരി 8-ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ-രജിസ്ട്രേഷൻ ഫീസിൽ 10% കിഴിവ് ലഭിക്കും. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക: www.kochimarathon.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.