- Trending Now:
കൊച്ചി: പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന ഫെഡറൽ ബാങ്ക് കാർത്തിക് ലൈവ് നാളെ (23.09.2023) അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. വൈകുന്നേരം ആറുമണി മുതലാണ് തത്സമയ പരിപാടി നടക്കുക. കാർത്തിക്കിന്റെ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ലൈവ്. ഇതാദ്യമായാണ് കേരളത്തിൽ കാർത്തിക്കിന്റെ പബ്ലിക് പ്രോഗ്രാം നടക്കുന്നത്. ഫൈഡറൽ ബാങ്ക് സംഘടിപ്പിക്കുന്ന പരിപാടി ഒരുക്കുന്നത് ക്ലിയോനെറ്റ് ഇവന്റ്സ് ആണ്.
കാർത്തിക്കിന്റെ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പരിപാടിക്കായി കാത്തിരിക്കുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താൻ സാധിക്കുന്ന പ്രകടനമായിരിക്കും കാർത്തിക്കിന്റേതെന്ന് ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു. മികച്ച ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ബുക്ക്മൈഷോ വഴി ടിക്കറ്റ് വിൽപനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്ലിയോനെറ്റ് ഇവന്റ്സ് ഡയറക്ടർമാരായ ബൈജു പോൾ, അനീഷ് പോൾ എന്നിവർ പറഞ്ഞു. പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായി ടിക്കറ്റുകൾ ലഭ്യമാകും.
ആമസോൺ മൾട്ടി ചാനൽ ഫുൾഫിൽമെൻറ് അവതരിപ്പിച്ചു... Read More
പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാർത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങൾക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നൽകിയിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും കാർത്തിക്കിന്റെ ലൈവ് പെർഫോമൻസ് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.