Sections

ഫെഡറൽ ബാങ്ക് കാർത്തിക് ലൈവ് സെപ്തംബർ 23ന് ; ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ

Thursday, Sep 07, 2023
Reported By Admin
Federal Bank Karthik Live Show

കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ കാർത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബർ 23ന് കൊച്ചിയിൽ നടക്കും. ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന 'കാർത്തിക് ലൈവ്' സെപ്റ്റംബർ 23ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 7 മണി മുതൽ നടക്കും. നേരത്തെ സെപ്റ്റംബർ രണ്ടിനായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. എന്നാൽ ഓണത്തിരക്കും അവധി ദിനങ്ങളും കാരണം സംഗീതാസ്വാധകരുടെ ആവശ്യം പരിഗണിച്ച് പരിപാടി 23 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.

ഫെഡറൽ ബാങ്കിനു വേണ്ടി ക്ലിയോനെറ്റ് ഇവന്റ്സ് ആൻഡ് എന്റർടൈൻമെന്റ്സ് ആണ് കൊച്ചിയിൽ 'ഫെഡറൽ ബാങ്ക് കാർത്തിക് ലൈവ്' സംഘടിപ്പിക്കുന്നത് .മികച്ച പിന്നണി ഗായകനും സംഗീത സംവിധായകനുമായ കാർത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 6000-ലധികം ഗാനങ്ങൾക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നൽകിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ ബുക്ക്മൈഷോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ടിക്കറ്റ് നിരക്കിൽ 10% കിഴിവ് ലഭിക്കുന്നതാണ്. കൂടാതെ ഓണത്തോടനുബന്ധിച്ച് ഇപ്പോൾ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ടിക്കറ്റുകൾ https://in.bookmyshow.com/events/federal-bank-presents-karthik-live-at-cochin/ET00366576 ലിങ്കിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.