Sections

കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് ബി2ബി (ഉത്പാദക സംരംഭക) മീറ്റ് സംഘടിപ്പിക്കും

Saturday, Apr 01, 2023
Reported By Admin
B2B Meet

ബി2ബി മീറ്റ്: രജിസ്ട്രേഷൻ ആരംഭിച്ചു


കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് ബി2ബി (ഉത്പാദക സംരംഭക) മീറ്റ് സംഘടിപ്പിക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉത്പാദകരെയും സംരംഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 27-ന് ഹരിപ്പാട് സൗഗന്ധിക ഹോട്ടലിൽ നടക്കുന്ന ബി2ബി മീറ്റിൽ കർഷകർ, കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, മൂല്യവർദ്ധിത ഉത്പന്ന നിർമാണ യൂണിറ്റുകൾ, കൃഷി അനുബന്ധ മൈക്രോ സ്മാൾ മീഡിയം സംരംഭകർ, കൃഷികൂട്ടങ്ങൾ തുടങ്ങിയവർക്ക് ഗൂഗിൽ ഫോം വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

കർഷകരും സംരംഭകരും ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ഗൂഗിൽ ഫോം ലിങ്കിനുമായി അതാത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.