Sections

കുട്ടികളുള്ള ഇന്ത്യൻ വീടുകളിൽ Alexaയുടെ ഉപയോഗം രണ്ടിരട്ടി

Tuesday, Apr 16, 2024
Reported By Admin
Alexa

കൊച്ചി: ഇന്ത്യൻ നാടോടിക്കഥകൾ മുതൽ മൃഗങ്ങളുടെ ശബ്ദം കേൾക്കുന്നതു വരെയുള്ളവയുമായി കുട്ടികളുള്ള ഇന്ത്യൻ വീടുകളിൽ Alexaയുടെ ഉപയോഗം രണ്ടിരട്ടിയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇൻററാക്ടീവ് ഗെയിമുകൾ, ക്വിസുകൾ, നഴ്സറി റൈമുകൾ, മൃഗങ്ങളുടെ ശബ്ദങ്ങൾ, സ്പെല്ലിങുകൾ സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള കഴിവുകൾ, പൊതു വിജ്ഞാനം, ചരിത്രം, സയൻസ് തുടങ്ങിയ കുട്ടികൾക്ക് അനുയോജ്യമായ നിരവധി സവിശേഷതകളാണ് അലക്സയ്ക്കുള്ളത്. പ്രതിദിന പ്രവർത്തനങ്ങൾ ലളിതമാക്കാൻ സ്മാർട്ട് ഹോം, പ്രൊഡക്ടിവിറ്റി സവിശേഷതകൾ മാതാപിതാക്കളേയും സഹായിക്കുന്നു.

കുട്ടികളുടെ ശ്രദ്ധിക്കാനുള്ള കഴിവു വർധിപ്പിക്കാനും അവരെ സംഗീതം കേൾപ്പിക്കാനും നഴ്സറി റൈമുകൾ കൊണ്ട് ആഹ്ലാദിപ്പിക്കാനുമെല്ലാം Alexa പ്രയോജനപ്പെടുത്താനാവും. പുതിയ വിവരങ്ങൾക്കായി ചോദ്യങ്ങൾ ഉയർത്തി അവരിൽ ജിജ്ഞാസ വളർത്തിയെടുക്കാനും ഗെയിമുകളും ക്വിസുകളും വഴി അവർക്ക് വിനോദത്തിലൂടെ അറിവുകൾ നേടാൻ അവസരമൊരുക്കാനും ഇതു സഹായിക്കും.

കുട്ടികളെ വളർത്തുന്ന വേളയിൽ Alexa മികച്ച പങ്കാളിയാണെന്ന് മാതാപിതാക്കൾ പലപ്പോഴും പറയുന്നതായി Amazon ഇന്ത്യ ഡയറക്ടറും Alexa കൺട്രി മാനേജറുമായ ആർ എസ് ദിലീപ് ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്ക് വേണ്ടി പ്രയോജനപ്പെടുത്താനാവുന്ന മികച്ചൊരു ടൂളാണിത്. മാതാപിതാക്കൾക്ക് അവരുടെ പ്രതിദിന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഇതു സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.