Sections

സംസ്ഥാനത്ത് സപ്ലൈകോ നെല്ല് സംഭരണത്തിൽ വീഴ്ച; ആശങ്ക വെളിപ്പെടുത്തി കർഷകർ

Friday, Apr 28, 2023
Reported By admin
kerala

ഇനിയും ലഭിക്കാത്ത നിരവധി കർഷകർ ഇപ്പോഴും സംസ്ഥാനത്തുണ്ട്


സംസ്ഥാനത്തു കർഷകർ കൊയ്‌തെടുത്ത നെല്ല് കൃത്യ സമയത്തു സംഭരിക്കുന്നതിനു സപ്ലൈകോ വീഴ്ച വരുത്തിയത് ഒന്നാം വിളയിറക്കുന്ന കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം ലഭിക്കുന്നതിലെ കാലതാമസമാണ്, ആശങ്കപ്പെടുത്തുന്നത് കർഷകർ വെളിപ്പെടുത്തി. സംസ്ഥാനത്തു വിഷുവിനു ശേഷം, അടുത്ത വിളയ്ക്കുള്ള ഒരുക്കം നടത്തുന്ന കർഷകർ, ഒന്നാം വിളയിൽ സംഭരിച്ച നെല്ലിൻറെ പണം ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിൽ വിളയിറക്കാൻ മുന്നോട്ട് വരുന്നില്ല.

എന്നാൽ കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിന്റെ പണം, ഇനിയും ലഭിക്കാത്ത നിരവധി കർഷകർ ഇപ്പോഴും സംസ്ഥാനത്തുണ്ട്.  ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സപ്ലൈകോ വിളവെടുപ്പ് നടത്തിയിട്ടും, പല കർഷക കുടുംബങ്ങളുടെ വീട്ടിലും നെല്ല് ഉപയോഗശൂന്യമാവും വിധം കെട്ടികിടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. നെല്ല് സംഭരണം സംബന്ധിച്ചു വിവിധ പരാതികൾ നിലനില്കുന്നുണ്ടെങ്കിലും, നെല്ലിന്റെ താങ്ങുവിലയെ ചൊല്ലി കർഷകർക്കിടയിൽ പരാതികൾ ഉയരാറുണ്ട്. പ്രധാന പരാതി, നെല്ല് സംഭരണം കൃത്യ സമയത്തു നടക്കുന്നില്ല എന്നതാണ്.

അതോടൊപ്പം, സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നതിൽ കാലതാമസം കർഷകർക്ക് സാമ്പത്തികമായി വലിയ വെല്ലുവിളി ഉയർത്തുന്നു. പണം നൽകുന്നതിലെ കാലതാമസം കർഷകർ വർഷങ്ങളായി ഉന്നയിക്കുന്നു, എന്നാൽ അതിനു ഇതുവരെ വ്യക്തമായ തീരുമാനം സംസ്ഥാന കൃഷി വകുപ്പും, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പും കൈക്കൊണ്ടിട്ടില്ല എന്ന് സംസ്ഥാനത്തെ നെല്ല് കർഷകർ പരാതിപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.