- Trending Now:
വിമർശനം ഉയർന്നതിന് പിന്നാലെയാണ് തകരാർ പരിഹരിച്ചുവെന്ന് അറിയിച്ചു കമ്പനി രംഗത്തെത്തിത്
ഫെയ്സ്ബുക്കിൽ സന്ദർശിക്കുന്ന പ്രൊഫൈലുകളിലേക്ക് ഉപഭോക്താക്കൾ അറിയാതെ ഫ്രണ്ട് റിക്വസ്റ്റ് പോകുന്നു എന്ന പ്രശ്നം പരിഹരിച്ചതായി മെറ്റ അറിയിച്ചു. അടുത്തിടെയുണ്ടായ ആപ്പ് അപ്ഡേറ്റിന്റെ ഭാഗമായി ഫെയ്സ്ബുക്കിൽ നിന്നും ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഫ്രണ്ട് റിക്വസ്റ്റ് പോകുന്നതായി ശ്രദ്ധയിൽപെട്ടരുന്നു. ഈ പ്രശ്നം മെറ്റ് പരിഹരിച്ചു. ഉപഭോക്താക്കൾ നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മെറ്റ വക്താവ് അറിയിച്ചു.
ഫെയ്സ്ബുക്കിലെ തകരാർ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആൻഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം മറ്റൊരാളുടെ പ്രൊഫൈൽ സന്ദർശിക്കുന്ന ഉപഭോക്താവിൽ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോവുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് തകരാർ പരിഹരിച്ചുവെന്ന് അറിയിച്ചു കമ്പനി രംഗത്തെത്തിത്.
ഇന്ത്യയിലെ വിലക്കയറ്റത്തോത് കുറഞ്ഞു, പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തി... Read More
സ്‌ക്രീനിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി. ഉപഭോക്താക്കളുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുന്നതാണ് ഫേസ്ബുക്കിൻറെ ഫെയ്സ്ബുക്കിന്റെ തകരാറെന്നായിരുന്നു ഉയർന്നു വന്ന വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.