Sections

കാർഷിക യന്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു

Monday, Jul 03, 2023
Reported By Admin
Agriculture

കർഷകർക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ യന്ത്രങ്ങൾ സ്വന്തമാക്കാം


മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രദർശന ക്യാമ്പിൽ കർഷകർക്ക് കാർഷിക യന്ത്രങ്ങൾ സബ്സിഡിയിൽ ലഭ്യമാകുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന എസ്.എം.എ.എം പദ്ധതിയിലേക്ക് ഓൺലൈൻ രജിസ്ട്രേഷനും നടത്താം.

പ്രസ്തുത പദ്ധതിയിലൂടെ കർഷകർക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ യന്ത്രങ്ങൾ സ്വന്തമാക്കാം. സബ്സിഡി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്/ വോട്ടർ ഐ.ഡി/ ലൈസൻസ്, ഫോട്ടോ, ഭൂമിയുടെ നികുതി ശീട്ട്, എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7907737110 എന്ന നമ്പറിൽ ബന്ധപ്പെടാം.

യന്ത്രങ്ങളുടെ പ്രദർശനത്തിന്റെയും സൗജന്യ ഓൺലൈൻ രജിസ്ട്രേഷന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് എൻ.പി ശോഭ അധ്യക്ഷത വഹിക്കും. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്യാമ്പ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.