Sections

ശമ്പളം വര്‍ധിപ്പിച്ചിട്ടും കാര്യമില്ല, ജീവനക്കാരുടെ പ്രശ്‌നം ഇന്‍ഡിഗോയ്ക്ക് തലവേദനയാകുന്നു; കാരണമറിയേണ്ടേ?

Thursday, Jul 07, 2022
Reported By admin
indigo

പൈലറ്റുമാര്‍ക്കുള്ള ഓവര്‍ടൈം അലവന്‍സ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, പൈലറ്റുമാര്‍ക്കുള്ള ഒരു വര്‍ക്ക് പാറ്റേണ്‍ സംവിധാനം ഒരുക്കുകയും ചെയ്തു

 

പ്രതിസന്ധികളെ തുടര്‍ന്ന് നിവൃത്തിയില്ലാതെ ശമ്പളം വര്‍ധിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 8 ശതമാനമാണ് വര്‍ധിപ്പിച്ചത്. പൈലറ്റുമാര്‍ക്കുള്ള ഓവര്‍ടൈം അലവന്‍സ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, പൈലറ്റുമാര്‍ക്കുള്ള ഒരു വര്‍ക്ക് പാറ്റേണ്‍ സംവിധാനം ഒരുക്കുകയും ചെയ്തു.

അസംതൃപ്തരായി പൈലറ്റുമാര്‍, കാരണമിതാണ്

2020-ല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ 8 ശതമാനം ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷം വീണ്ടും ജൂലൈയില്‍  8 ശതമാനം വര്‍ധനവുണ്ടായിരിക്കുകയാണ്. ഇതോടെ മൊത്തം 16 ശതമാനം വര്‍ധനവാണ് ഇന്‍ഡിഗോ വരുത്തിയിരിക്കുന്നത്. എങ്കിലും കോവിഡിന് മുമ്പുള്ള പൈലറ്റ് ശമ്പളത്തിനേക്കാള്‍ കുറവാണ് ഇത്. ജൂലൈ 31 മുതല്‍ പൈലറ്റുമാര്‍ക്കുള്ള ലേഓവര്‍, ഡെഡ്ഹെഡ് അലവന്‍സുകളും എയര്‍ലൈന്‍ പുനഃസ്ഥാപിച്ചു.


 
അതേസമയം, കോവിഡിന് മുമ്പുള്ള ശമ്പളം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാത്തതില്‍ പൈലറ്റുമാര്‍ അസന്തുഷ്ടരാണ്. ഇതോടെ പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 1,600-ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇത് കോവിഡ് -19 മഹാമാരിക്ക് മുമ്പ് പ്രവര്‍ത്തിച്ചതിനേക്കാള്‍ കൂടുതലാണ്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കുന്നു. 

അതേസമയം, കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ഏകദേശം 75 ശതമാനം പുനഃസ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ വിസ്താര പൈലറ്റുമാരുടെ ശമ്പളവും ഫ്‌ലയിംഗ് അലവന്‍സും കോവിഡിന് മുമ്പുള്ള നിലയിലേക്ക്  പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റും അതിന്റെ ക്യാപ്റ്റന്‍മാരുടെയും ഫസ്റ്റ് ഓഫീസര്‍മാരുടെയും ശമ്പളം യഥാക്രമം 10 ശതമാനവും 15 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്.  


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.