Sections

സസ്പെന്റ് ചെയ്ത ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ഇലോൺ മസ്‌ക്

Sunday, Dec 18, 2022
Reported By admin
twitter

പിന്നാലെയാണ് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മസ്ക് വ്യക്തമാക്കിയത്


സസ്പെന്റ് ചെയ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. മാധ്യമപ്രവർത്തകരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടത്തിയ പോളിൽ 59 ശതമാനം പേർ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മസ്ക് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ, ചില മാധ്യമപ്രവർത്തകരുടെ ട്വിറ്ററർ അകക്കൗണ്ടുകൾ വീണ്ടും ആക്ടീവ് ആയി. തന്റെ കുടുംബത്തിന് എതിരെ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലെ പ്രമുഖ ജേർണലിസുറ്റുകളുടെ അക്കൗണ്ടുകൾ മസ്ക് സസ്പെന്റ് ചെയ്തത്.

മസ്കിന്റെ നടപടിക്ക് എതിരെ യൂറോപ്യൻ യൂണിയനും യുഎനും രംഗത്തുവന്നിരുന്നു.തന്റെ ലൊക്കേഷൻ പങ്കുവച്ചതിന് സസ്പെന്റ് ചെയ്ത അക്കൗണ്ടുകൾ, ജനങ്ങൾ പറയുന്നതനുസരിച്ച് പുനസ്ഥാപിക്കുമെന്ന് മസ്ക് ട്വീറ്റ് ചെയ്തു.

പെട്ടെന്ന് സസ്പെന്റ് ചെയ്യപ്പെട്ടപ്പോൾ അതിശയപ്പെട്ടെന്നും എന്നാൽ തന്നെ പിന്തുണയ്ക്കുന്ന നിരവധിപേർ ഓൺലൈനിൽ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷമായെന്നും സസ്പെന്റ് ചെയ്യപ്പെട്ട മുൻ വോക്സ് ജേർണലിസ്റ്റ് ആരോൺ റൂപർ പറഞ്ഞു.

തന്റെ സ്വകാര്യ വിമാനത്തിന്റെ ട്രാക്ക് ചെയ്ത വിവരങ്ങൾ പങ്കുവച്ചതിന് ഒരു അക്കൗണ്ട് മസ്ക് സസ്പെന്റ് ചെയ്തിരുന്നു. തന്റെ കുട്ടി സഞ്ചരിച്ച കാറിനെ ഒരാൾ പിന്തുടർന്നിരുന്നെന്നും ഇത്തരം സാഹചര്യത്തിൽ, തന്റെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും മസ്ക് പറഞ്ഞിരുന്നു.

മസ്കിന്റെ വിമാനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച ട്വിറ്റർ ഐഡിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാധ്യമപ്രവർത്തരുടെ അക്കൗണ്ടുകളാണ് സസ്പെന്റ് ചെയ്തത്. ഇവർ തന്നെയും കുടംബത്തെയും വകവരുത്താൻ ഗൂഢാലോചന നടത്തുകയാണ് എന്നാണ് മസ്കിന്റെ ആരോപണം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.