- Trending Now:
കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്റ്റേഷനുകളിൽ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിമെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ). കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളാണ് തുറക്കുന്നത്.
125 കിലോമീറ്റർ വരെ റേഞ്ചു കിട്ടുന്ന രീതിയിൽ വൈദ്യുത വാഹനം ചാർജു ചെയ്യാൻ വെറും 30 മിനിറ്റാണ് ഇന്ധന സ്റ്റേഷനുകളിൽ എടുക്കുക. അതിനാൽ രണ്ടു ചാർജിങ് സ്റ്റേഷനുകൾക്കിടയിൽ 100 കിലോമീറ്റർ ദൂരമാണു നൽകിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയിൽ മേധാവി പുഷ്പ് കുമാർ നായർ പറഞ്ഞു.
5 ജി സേവനം 500 നഗരങ്ങളിൽ വ്യാപിപ്പിച്ച് എയർടെൽ, ജീയോയെ കടത്തിവെട്ടി ... Read More
ആന്ധ്രാ പ്രദേശിലെ തിരുപ്പതിയും കർണാടകത്തിലെ ബന്ധിപൂർ നാഷണൽ പാർക്കും രംഗനാഥസ്വാമി ക്ഷേത്രവും ജമ്പുകേശ്വർ ക്ഷേത്രവും പോലുള്ള തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇതു ബന്ധിപ്പിക്കും. കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാർപാടം ബസലിക്ക, കൊരട്ടി സെന്റ് ആന്റണീസ് ചർച്ച്, മർക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നു.
ബിപിസിഎൽ ഇതുവരെ 21 ഹൈവേകൾ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാർച്ച് 31ഓടെ 200 ഹൈവേകൾ അതിവേഗ വൈദ്യുത വാഹന ചാർജിങ് സൗകര്യമുള്ളവയാക്കി മാറ്റും.
സ്മാർട്ട് ആശയങ്ങൾ സ്റ്റാർട്ടപ്പാക്കി കെഎസ്ഐഡിസി... Read More
എറണാകുളത്തു നടത്തിയ ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻ ചാർജ്) പി. എസ്. രവി ഈ അതിവേഗ വൈദ്യുത ചാർജിങ് കോറിഡോറുകളുടെ ഉദ്ഘാടനം നിർവഹിച്ചു. റീട്ടെയിൽ സൗത്ത് മേധാവി പുഷ്പ് കുമാർ നായർ, കേരളാ മേധാവി (റീട്ടെയൽ) ഡി കന്നബിരൺ, ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനീഷിയേറ്റീവ് & ബ്രാൻഡ്) സുബൻകർ സെൻ തുടങ്ങിയവർ സംബന്ധിച്ചു.
ചാർജിങ് സ്റ്റേഷനുകൾ മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ പ്രവർത്തിപ്പിക്കാനാവും. ആവശ്യമാണെങ്കിൽ പിന്തുണ നൽകാൻ ജീവനക്കാരുണ്ടാകും. വൈദ്യുത വാഹന ചാർജർ ലൊക്കേറ്റർ, ചാർജർ പ്രവർത്തനങ്ങൾ, ഇടപാടു പ്രക്രിയ തുടങ്ങിയവയെല്ലാം ഹലോബിപിസിഎൽ ആപ്പു വഴി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.