Sections

ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1,000 വനിതാ ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ പദ്ധതിയിട്ട് കുവൈറ്റ്

Friday, Nov 25, 2022
Reported By MANU KILIMANOOR

റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യയിലേക്കും നേപ്പാളിലേക്കും പോകുന്ന 'വിദേശ കരാര്‍ സമിതി'കള്‍ക്ക് അംഗീകാരം നല്കാന്‍ നിര്‍ദ്ദേശം

ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1,000 വനിതാ ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളിലെ ആവശ്യങ്ങള്‍ക്കായാണ് നിയമനം. പ്രാദേശിക കരാര്‍ വഴി ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യയിലേക്കും നേപ്പാളിലേക്കും പോകുന്ന 'വിദേശ കരാര്‍ സമിതി'കള്‍ക്ക് അംഗീകാരം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണകാര്യ, ഭരണ വികസന വിഭാഗം സിവില്‍ സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.