- Trending Now:
ഹൈദരാബാദ്: മൊബിലിറ്റി, ആരോഗ്യം, റിയൽറ്റി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺഗ്ലോമറേറ്റ് ഗ്രൂപ്പായ ഇബിജി ഗ്രൂപ്പ് ,'നാരി ശക്തി' എന്ന പേരിൽ ദേശീയ തലത്തിലുള്ള വനിതാ ശാക്തീകരണ ദൗത്യം ആരംഭിച്ചു. ഒളിമ്പിക് മെഡൽ ജേതാവ് ബാഡ്മിന്റൺ താരം പി.വി. സിന്ധു ദൗത്യം ഉദ്ഘാടനം ചെയ്തു.
ആദ്യ ഘട്ടത്തിൽ രാജ്യത്തുടനീളമുള്ള ഒരു ലക്ഷം സ്ത്രീകളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തേക്ക് ഇബിജി ഗ്രൂപ്പ് 1 മില്യൺ യുഎസ് ഡോളർ നീക്കിവെച്ചിട്ടുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി, സ്ത്രീകൾക്ക് തത്സമയ സഹായവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 'സുരക്ഷാ ലൈൻ' എന്ന 24X7 ദേശീയ എസ്ഒഎസ് ഹെൽപ്പ്ലൈൻ നമ്പർ 7777777963 പുറത്തിറക്കി. തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, നിയമസഹായം, മുതിർന്ന സ്ത്രീകൾക്കുള്ള സംരക്ഷണം എന്നിവ ഉൾപ്പെടുന്ന ആറ് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് 'നാരി ശക്തി' പ്രവർത്തിക്കുന്നത്.
സുരക്ഷിതത്വവും സാമ്പത്തിക സ്വാതന്ത്ര്യവും ഉൾപ്പെടെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മാറ്റിയെടുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇബിജി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.