Sections

ഇ-കൊമേഴ്‌സ് ബിസിനസിനെ വേറൊരു ലെവലില്‍ എത്തിക്കണമെങ്കില്‍ ഇവ കൂടിയേ തീരു

Sunday, Nov 28, 2021
Reported By Aswathi Nurichan
e commerce

പുതിയ രീതിയിലുള്ള ഇ-കൊമേഴ്സ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഈ വര്‍ഷം വലിയ രീതിയില്‍ വിജയം കണ്ടു


ഭക്ഷണവും ഫാഷനും പോലെ തന്നെ ഇ-കൊമേഴ്സ് മാര്‍ക്കറ്റിംഗിനെയും ട്രെന്‍ഡുകള്‍ വളരെയധികം സ്വാധീനിക്കുന്നു. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി നിങ്ങളുടെ ബ്രാന്‍ഡ് എന്തൊക്കെ ശ്രദ്ധിക്കുന്നു എന്നത് ഓണ്‍ലൈന്‍ വിപണിയിലെ ബ്രാന്‍ഡിന്റെ നിലനില്‍പ്പിന് ഏറെ പ്രസക്തമാണ്.

പുതിയ രീതിയിലുള്ള ഇ-കൊമേഴ്സ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഈ വര്‍ഷം വലിയ രീതിയില്‍ വിജയം കണ്ടു. എന്നാല്‍ ട്രെന്‍ഡിംഗ് മാര്‍ക്കറ്റിംഗ് രീതി എല്ലാ ഓണ്‍ലൈന്‍ സ്റ്റോറുകളിലും പ്രവര്‍ത്തിക്കില്ല (ചില ക്ലാസിക്ക് ട്രെന്‍ഡുകള്‍ മുഖ്യധാരയിലേക്ക് തിരിച്ചുവരുന്നത് കൊണ്ട് ). അതുകൊണ്ട് തന്നെ വില്‍പ്പനക്കാര്‍ക്ക് നിലവിലെ ആശയങ്ങള്‍ കൊണ്ട് എങ്ങനെ മാര്‍ക്കറ്റിലെ ഇടപെടലിനെയും,വരുമാനത്തെയും ഗുണപരമായി ബാധിക്കുമെന്ന് നമുക്ക് മനസിലാക്കാം.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വിപണിയെ സ്വാധീനം ചെലുത്തി വരുന്നു. കുടുതല്‍ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍, അവര്‍ വിശ്വസിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണന മാര്‍ഗമായി പ്രവര്‍ത്തിക്കാന്‍ പലപ്പോഴും തയ്യാറാണ്. വ്യക്തിഗത ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും, യൂട്യൂബ് വീഡിയോകളും മുതല്‍ സ്‌പോണ്‍സര്‍ ചെയ്ത റീല്‍സ് വീഡിയോകള്‍ വരെയുള്ള രൂപങ്ങളിലാണ് അവര്‍ ബ്രാന്‍ഡിംഗ് നടത്തുന്നത്. അതിനാല്‍ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റിംഗിനായി ചെറുതും വലുതുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സഹായം തേടാം. കൂടാതെ പ്രൊമോഷന്‍ വീഡിയോയുടെ ഫോളാവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.

ആകര്‍ഷകമായ പാക്കേജിംഗ്

ഉപഭോക്താക്കള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ലഭിക്കുന്ന ഉല്‍പന്നം അവരുടെ വീട്ടു വാതുക്കല്‍ എത്തുമ്പോള്‍ നിറം മങ്ങിയതായി തോന്നുന്ന പാക്കേജിംഗോടെയുള്ള ഉല്‍പന്നമായാല്‍ അവര്‍ നിരാശരാകും. എന്നാല്‍ മനോഹരമായ പാക്കേജിംഗുള്ള ഉല്‍പന്നമായാല്‍ വാങ്ങാനുള്ള സാധ്യത കൂടുതലാണ്. ഉല്‍പ്പന്നത്തിന്റെ ഫലപ്രാപ്തിയോ ഗുണമേന്മയോ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കള്‍ തങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മികച്ചതായി കാണണമെന്ന് ആഗ്രഹിക്കുന്നു. വിഷ്വല്‍ സോഷ്യല്‍ മീഡിയ ലോകത്ത്, രൂപഭാവങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ട്. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പരസ്യം ടാപ്പ് ചെയ്യാനും വെര്‍ച്വല്‍ സ്റ്റോര്‍ ഫ്രണ്ട് ബ്രൗസ് ചെയ്യാനും ഒരു ഉല്‍പ്പന്നത്തിന്റെ ആകര്‍ഷണീയതയ്ക്ക് കഴിയും. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സൗന്ദര്യാത്മകമായി (പരിസ്ഥിതി സൗഹാര്‍ദ്ദപരമായ) കുപ്പികളിലും ബോക്‌സുകളിലും റാപ്പുകളിലും നല്‍കുന്നതിലൂടെ ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ സാധിക്കും.

ക്യൂആര്‍ കോഡുകള്‍ 

കോവിഡിന്റെ സാഹചര്യത്തില്‍ ഇക്കാലത്ത്് ബിസിനസ്സുകള്‍ ശാരീരിക സമ്പര്‍ക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുമ്പോള്‍ ക്യൂആര്‍ കോഡുകള്‍ ജനപ്രീതി നേടിവരുന്നു. ഈ ബോക്സി ലിറ്റില്‍ കോഡുകള്‍ക്ക് നിങ്ങളുടെ ബ്രാന്‍ഡുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗമാകാന്‍ സാധിക്കും. ഉല്‍പ്പന്നം പരസ്യപ്പെടുത്തിയ സോഷ്യല്‍ മീഡിയ, ഉല്‍പ്പന്ന സര്‍വേകള്‍, വിശ്വസ്തരായ ഉപഭോക്താക്കളുടെ ഫോളോ-അപ്പ് വാങ്ങലിലൂടെ, ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് നല്‍കുമ്പോളും ക്യൂആര്‍ കോഡുകള്‍ ലിങ്ക് ചെയ്യുന്നതാണ്.  നിങ്ങളുടെ സ്റ്റോറിന്റെ മുന്‍ഭാഗത്ത്് സ്റ്റിക്കറുകളായും, ബിസിനസ്സ് കാര്‍ഡുകളിലും ക്യൂആര്‍ കോഡുകള്‍ ചേര്‍ക്കാവുന്നതാണ്. 

ബാക്ക്ലിങ്ക് തന്ത്രം

ഇ-കൊമേഴ്സ് മാര്‍ക്കറ്റിംഗിന്റെ മറ്റൊരു തന്ത്രമാണ് 'ബാക്ക്ലിങ്കുകള്‍'. മറ്റ് വെബ്സൈറ്റ് ഉടമകളുമായി (ബ്ലോഗര്‍മാര്‍ പോലുള്ളവ) കണക്ഷന്‍ ഉണ്ടാക്കി പരസ്പരം സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്ന ഒരു ബന്ധം സൃഷ്ടിക്കുക. ഈ ലിങ്കുകളാണ് മാര്‍ക്കറ്റിംഗ് ലോകത്ത് 'ബാക്ക്ലിങ്കുകള്‍' എന്ന് അറിയപ്പെടുന്നത്. കൂടാതെ, സെര്‍ച്ച്എഞ്ചിന്‍ അല്‍ഗോരിതങ്ങള്‍ ബാക്ക്ലിങ്ക് ചെയ്ത സൈറ്റുകളെ കൂടുതല്‍ ദൃഢവും നിയമാനുസൃതവുമാക്കി സൈറ്റിന്റെ സെര്‍ച്ച്് എന്‍ജിന്‍ ഒപ്റ്റിമൈസേഷനുകളെ(SEO) വര്‍ദ്ധിപ്പിക്കും.

വീഡിയോ മാര്‍ക്കറ്റിംഗ്

ഇന്റര്‍നെറ്റ് ഒരു ദൃശ്യ ഇടമാണ്. 10 സെക്കന്‍ഡ് ക്ലിപ്പുകള്‍ മുതല്‍ YouTube ല്‍ ദൈര്‍ഘ്യമേറിയ ദൃശ്യങ്ങള്‍ വരെയുണ്ട്. ഉല്‍പ്പന്നത്തിന്റെ ഉപയോഗങ്ങള്‍ കാണിക്കാനും പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും അസംബ്ലി പ്രദര്‍ശിപ്പിക്കാനും കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ ബ്രാന്‍ഡിന്റെ നിലവാരത്തെ കാണിക്കാനും വീഡിയോ ബ്രാന്‍ഡിങ്ങ് അവസരമേകുന്നു. 

എന്നാല്‍ ഒരു മികച്ച ഉല്‍പ്പന്നവും, പോസിറ്റീവ് അവലോകനങ്ങളും മാത്രം പോരാ. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും ശരിയായ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നതിനും ഇ-കൊമേഴ്സ് സജീവമായിരിക്കണം. നിരവധി ചാനലുകളിലുടനീളം നിരന്തരം ബിസിനസ്സ് പ്രൊമോട്ട് ചെയ്യുകയും വേണം.

ഈ ജനപ്രിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഓരോന്നും ഇ-കൊമേഴ്സ് ബിസിനസിന്റെ വലുപ്പം പരിഗണിക്കാതെ തന്നെ, ബ്രാന്‍ഡിനെക്കുറിച്ച് കുടുതല്‍ അവബോധം നല്‍കുകയും സംശയമുള്ളവര്‍ക്ക് ബോധ വല്‍ക്കരണം നല്‍കി ഉപഭോക്തൃ വിശ്വസ്തത വര്‍ദ്ധിപ്പിക്കുവാനും കഴിയും. ഇതിലൂടെ മാര്‍ക്കറ്റിംഗ് ശ്രമങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഇ-കൊമേഴ്സ് ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുക.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.