Sections

വന്‍ വിലക്കുറവും ഓഫറുകളുമായി ദുബായില്‍ സൂപ്പര്‍ സെയില്‍

Friday, Nov 25, 2022
Reported By admin
business

ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ കൊണ്ടുവരുന്നത്

 

വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും ഒപ്പം നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ കൊണ്ടുവരുന്നത്.  

നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ 27 വരെ മൂന്നു ദിവസത്തേക്കാണ് സൂപ്പര്‍ സെയില്‍. ഫാഷന്‍, ബ്യൂട്ടി, ഹോം  ആന്റ് ഫര്‍ണിച്ചര്‍, കിച്ചണ്‍വെയര്‍, കുട്ടികളുടെ സാധനങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 90 ശതമാനത്തോളം വരെ വിലക്കുറവ് ഈ സെയിലിലൂടെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സ്, ദേറ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ ഹില്‍സ് മാള്‍, ദുബൈ മറീന മാള്‍, ദുബൈ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍ ജുമൈറ, ദ പോയിന്റ്, ഇബ്ന്‍ ബത്തൂത്ത മാള്‍, സര്‍ക്കിള്‍ മാള്‍, നഖീല്‍ മാള്‍, ഗേറ്റ് അവന്യൂ ഡിഐഫ്‍സി, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഫെസ്റ്റിവല്‍ പ്ലാസ, അല്‍ സീഫ്, ബ്ലൂ വാട്ടേഴ്‍സ്, സിറ്റി വാക്ക്, ലാ മെര്‍, ദ ഔട്ട്‍ലെറ്റ് വില്ലേജ്, ദ ബീച്ച് എന്നിവിടങ്ങളില്‍ 3 ദിവസത്ത ഈ സൂപ്പര്‍ സെയിലിന്റെ ഡിസ്‍കൗണ്ട് ലഭിക്കും. മാത്രമല്ല വിവിധ മാളുകള്‍ സ്വന്തം നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റ് സമ്മാനങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.