Sections

മികച്ച വരുമാനം കണ്ടെത്താനുള്ള ഈ മാര്‍ഗത്തെ കുറിച്ച് ഇനിയും അറിഞ്ഞില്ലേ...?

Wednesday, Jun 01, 2022
Reported By admin
cash

അതായത്, റെയില്‍വേ കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി പോലെ നിങ്ങള്‍ക്കും ഇത് വരുമാന മാര്‍ഗമാക്കാം


വീട്ടിലിരുന്ന് തന്നെ വരുമാനം കണ്ടെത്താനുള്ള മാര്‍ഗത്തെ കുറിച്ചറിയാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) റെയില്‍വേയുടെ സേവനത്തിലൂടെ നിങ്ങള്‍ക്കും സമ്പാദിക്കാം. ഇതിലൂടെ ടിക്കറ്റ് ബുക്കിങ് മുതല്‍ നിരവധി സൗകര്യങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. IRCTCയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഓരോ മാസവും ആയിരക്കണക്കിന് രൂപ സമ്പാദിക്കാം. ഇതിനായി നിങ്ങള്‍ ഒരു ടിക്കറ്റ് ഏജന്റ് ആയാല്‍ മതി. അതായത്, റെയില്‍വേ കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി പോലെ നിങ്ങള്‍ക്കും ഇത് വരുമാന മാര്‍ഗമാക്കാം.

ഇന്ത്യന്‍ റെയില്‍വേയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങാണ് കൂടുതലും നടക്കുന്നത്. യാത്രക്കിടയിലുള്ള കാറ്ററിങ് സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം തന്നെ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ ആകെ റിസര്‍വ് ചെയ്ത ടിക്കറ്റുകളുടെ 55% ഓണ്‍ലൈന്‍ മീഡിയം വഴിയാണ് ബുക്ക് ചെയ്യുന്നത്. അതിനാല്‍, കുറച്ച് അധിക പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് IRCTC-യില്‍ അംഗീകൃത ടിക്കറ്റ് ബുക്കിങ് ഏജന്റായി മാറുകയും 80,000 രൂപ വരെ സമ്പാദിക്കുകയും ചെയ്യാം.

ടിക്കറ്റ് ഏജന്റുമാര്‍ക്ക് തത്കാല്‍, വെയിറ്റിംഗ് ലിസ്റ്റ് മുതല്‍ RAC വരെയുള്ള എല്ലാത്തരം ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഓരോ ബുക്കിംഗിലും ഇടപാടിലും അവര്‍ക്ക് നല്ല കമ്മീഷനാണ് നല്‍കുന്നത്.

എങ്ങനെ IRCTC ഏജന്റാകാം

ഇതിനായി, ആദ്യം നിങ്ങള്‍ IRCTC വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏജന്റാകാന്‍ അപേക്ഷിക്കണം. അതിനുശേഷം നിങ്ങള്‍ അംഗീകൃത ടിക്കറ്റ് ബുക്കിങ് ഏജന്റായി മാറുന്നതാണ്. തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ സമ്പാദിക്കാം. നോണ്‍ എസി കോച്ച് (Non AC coach) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ടിക്കറ്റിന് 20 രൂപയും എസി ക്ലാസ് (AC class) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ടിക്കറ്റിന് 40 രൂപയും കമ്മീഷനായി ലഭ്യമാണ്. ഇതുകൂടാതെ ടിക്കറ്റ് നിരക്കിന്റെ ഒരു ശതമാനവും ഏജന്റിന് നല്‍കുന്നു.

ഐആര്‍സിടിസിയുടെ ഏജന്റ് ആകുന്നതിന്റെ മറ്റൊരു വലിയ നേട്ടം ഇതില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പരിധിയില്ല എന്നതാണ്. ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും ബുക്ക് ചെയ്യാം. മാത്രമല്ല, 15 മിനിറ്റിനുള്ളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. 

ഒരാള്‍ക്ക് പ്രതിവര്‍ഷം 3,999 രൂപ ഏജന്റ് ഫീസായി നല്‍കും. രണ്ട് വര്‍ഷത്തില്‍ ഇത് നിങ്ങള്‍ക്ക് 6,999 രൂപയായി ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങിന്റെ എണ്ണം അനുസരിച്ച് കൂടുതല്‍ സമ്പാദിക്കാനുമാകും.ഒരു ഏജന്റ് എന്ന നിലയില്‍, ട്രെയിനുകള്‍ക്ക് പുറമെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന ടിക്കറ്റുകളും നിങ്ങള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.