Sections

പെർഫെക്ഷനിസം കുടുംബ ജീവിതത്തെ ബാധിക്കുമോ?

Thursday, Apr 25, 2024
Reported By Soumya
Does perfectionism affect family life

പല ആൾക്കാർക്കും അവരുടെ പെർഫെക്ഷനിസം കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. പ്രതേകിച്ചു ജീവിതത്തിൽ കുടുംബനാഥന് പെർഫെക്ഷനിസം ഉണ്ടെങ്കിൽ ഭാര്യയും മക്കളുമായി ചേർന്ന് പോകാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകാം. ഉദാഹരണമായി സാധനങ്ങൾ അതാത് സ്ഥാനങ്ങളിൽ വയ്ക്കാതിരിക്കുക, അടുക്കും ചിട്ടയും ഇല്ലാതിരിക്കുക ഇതൊക്കെ ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഇടയാക്കും. പെർഫെക്ഷനിസം യഥാർത്ഥത്തിൽ അത്യാവശ്യമാണ് അത് കുടുംബജീവിതത്തിൽ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ലോകത്തിൽ ആരും തന്നെ പെർഫെക്റ്റ് അല്ല എന്നതാണ് വസ്തുത. നിങ്ങൾക്ക് പെർഫെക്റ്റായി തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല. ഓരോരുത്തർക്കും വ്യത്യസ്തമായ ആശയങ്ങൾ ഉണ്ട്. പെർഫെക്റ്റായി കരുതുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് പെർഫെക്റ്റ് അല്ലെങ്കിലും താൻ വിചാരിക്കുന്നത് പോലെ തന്നെ നടക്കണം എന്ന് ചിന്തിക്കുന്നത് മറ്റുള്ളവരുമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.
  • രക്ഷകർത്താക്കളുടെ പെർഫെക്ഷനിസം കുട്ടികളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. രക്ഷകർത്താക്കൾ കരുതുന്നതുപോലെ കുട്ടികൾ വളരുക എന്നത് ഒരിക്കലും സാധ്യമല്ല. ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്. അച്ഛനമ്മമാരെ പോലെ ആയിരിക്കില്ല കുട്ടികൾ. അവരുടെ അഭിരുചികളും ചിന്തകളും രക്ഷകർത്താക്കളെ പോലെ ആയിരിക്കില്ല. അവരുടെ കഴിവുകൾ കണ്ടെത്തി പെർഫെക്റ്റ് ആകുന്നതിന് കുട്ടികളെ പ്രചോദിപ്പിക്കുന്നതിൽ തെറ്റില്ല അവർ അങ്ങനെ തന്നെ ആകണം എന്നുള്ളതിൽ പിടിവാശി പിടിക്കാൻ ഒരിക്കലും പാടില്ല.
  • പൊതുവേ നല്ല ചിത്രകാരന്മാർ നല്ല ചിത്രങ്ങൾ വരച്ചിട്ട് എന്തെങ്കിലും ഒരു ന്യൂനതകൾ ഉണ്ടാക്കി വയ്ക്കാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. പെർഫെക്റ്റ് ആയിട്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഒരു ബോധ്യപ്പെടുത്തലാണ് അത്. എല്ലാ കാര്യങ്ങളും പെർഫെക്റ്റായി സംഭവിക്കുക എന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ല.
  • വിചാരിക്കുന്നതു പോലെ നടക്കണമെന്ന് പിടിവാശി മാനസിക സംഘർഷത്തിന് ഇടയാക്കും. ഞാൻ പറയുന്നത് മറ്റുള്ളവർ കേൾക്കുന്നില്ലല്ലോ അത് പെർഫെക്ഷൻ ആവുന്നില്ലല്ലോ എന്ന് വിചാരിച്ച ഉള്ള ടെൻഷൻ നിരാശയ്ക്കും നിങ്ങളുടെ കഴിവുകൾ കുറയ്ക്കാനും ഇടയാക്കാം. പെർഫെക്ഷൻ വേണ്ട എന്നുള്ളതല്ല പറയുന്നത് അതിനു വേണ്ടി പരിശ്രമിക്കുന്നത് നല്ലതാണ് അങ്ങനെ ആയില്ലെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന നിരാശാബോധം, നിരാശയോടു കൂടിയുള്ള പെർഫെക്ഷൻ ഇത് ഒരിക്കലും നല്ലതല്ല. ജീവിതത്തിലെ പെർഫെക്ഷൻ ആഗ്രഹിക്കുന്ന ഒരാൾക്ക് സുഹൃത്തുക്കൾ കുറവായിരിക്കും. കാരണം താൻ വിചാരിക്കുന്നത് പോലെ ആകണം സുഹൃത്തുക്കൾ എന്ന് ചിന്തിക്കുന്നതും, താൻ ചിന്തിക്കുന്നത് പോലെ മറ്റുള്ളവർ പെരുമാറണം എന്ന ചിന്തിക്കുന്നത് ശരിയല്ല. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ട് നിങ്ങൾ ചിന്തിക്കുന്നത് പോലെ എല്ലാരും പെരുമണം എന്ന് ചിന്തിക്കുന്നത് ശരിയല്ല.
  • ഇങ്ങനെയുള്ള സമയങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പെർഫെക്ട് ആകുക എന്നതിലുപരി ശ്രദ്ധേയമായ കാര്യങ്ങൾ ആക്കി മാറ്റുക എന്നതാണ് ചെയ്യാൻ കഴിയുക. ഉദാഹരണമായി ആപ്പിൾ ഫോൺ കണ്ടുപിടിച്ച സമയത്ത് മറ്റുള്ള ഫോണുകളേക്കാൾ വ്യത്യസ്തമായ ഒന്നായിരുന്നു ആപ്പിൾ ഫോൺ. മറ്റ് ഫോണുകളേക്കാൾ പെർഫെക്റ്റ് ആണെന്ന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല എന്നാൽ മറ്റുള്ളവയെക്കാൾ വ്യത്യസ്തമായ ശ്രദ്ധേയമായ ഒരു ഫോൺ ആയി കണക്കാക്കാം. ഇതുപോലെ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
  • പെർഫെക്റ്റ് ആവണം എന്ന് വാശി പിടിക്കുമ്പോൾ ഒരു കാര്യം മാത്രമായിരിക്കും നിങ്ങൾക്ക് ചെയ്യാൻ സാധിക്കുക. മറ്റു കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. കാര്യങ്ങൾ ചെയ്യുന്ന ആള് മാത്രമല്ല നിങ്ങൾ ജീവിതത്തിൽ പല റോളുകളും നിങ്ങൾക്കുണ്ട്. അച്ഛനായും സഹോദരനായും മകൻ ഉദ്യോഗസ്ഥൻ അങ്ങനെ പല ചുമതലകളും നിങ്ങൾക് ഉണ്ട്. കൂടുതലായി പെർഫെക്ഷൻ ആഗ്രഹിക്കുമ്പോൾ ജീവിതത്തിലെ മറ്റ് ചുമതലകൾ ചെയ്യാൻ കഴിയാതെ പോയേക്കാം. അതുകൊണ്ട് തന്നെ പെർഫെക്ഷനിസം എന്നത് പരിപൂർണ്ണമായും ഒഴിവാക്കേണ്ട ഒരു കാര്യമാണ്. ജോലികൾ മികച്ചതാക്കാൻ വേണ്ടിയാണ് ശ്രമിക്കേണ്ടത്. എന്നിട്ട് അടുത്തതിലേക്ക് പോകുവാൻ വേണ്ടിയുള്ള ഒരു മനസ്ഥിതി ഉണ്ടാക്കിയെടുക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.