Sections

10,000 രൂപ വെറുതെ പോകേണ്ടെങ്കില്‍ മാര്‍ച്ചിനുള്ളില്‍ ഈ കാര്യങ്ങള്‍ ചെയ്യുക

Saturday, Mar 05, 2022
Reported By Admin
cash

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല  കാര്യങ്ങളും മാര്‍ച്ച് 31ന് മുന്‍പ് ചെയ്തുതീര്‍ക്കേണ്ടതാണ്


10,000 രൂപ വെറുതെ പോകേണ്ടെങ്കില്‍ മാര്‍ച്ചിനുള്ളില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല  കാര്യങ്ങളും മാര്‍ച്ച് 31ന് മുന്‍പ് ചെയ്തുതീര്‍ക്കേണ്ടതാണ്. ഈ സമയ പരിധിക്കുള്ളില്‍ തന്നെ ചെയ്തില്ലെങ്കില്‍ ഇനി പല ഇളവുകളും ലഭിച്ചേക്കില്ല എന്ന് മാത്രമല്ല 10000 രൂപ വരെ ഫൈന്‍ കിട്ടുകയും ചെയ്‌തേക്കാം. 

നികുതി ഇളവ് നിക്ഷേപങ്ങള്‍ 

മാര്‍ച്ച് 31 ന് മുന്‍പായി നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ നടത്തണം. അതിനു ശേഷം നടത്തുന്ന നിക്ഷേപങ്ങള്‍ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കില്ല.

വൈകിയ ആദായ നികുതി റിട്ടേണ്‍ 

2020 -21 വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അത് സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 ആണ്. നിശ്ചിത തിയതിക്ക് ശേഷം അടച്ചില്ലെങ്കില്‍  ആദായ നികുതി നിയമം അനുസരിച്ച് 10000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഐ ടി ആറില്‍ പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ പുതുക്കി സമര്‍പ്പിക്കുവാനുള്ള അവസരം ഉണ്ട്. 

പാന്‍-ആധാര്‍ 

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 2022 ആണ്. ഇതിനു ശേഷവും ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും. കൂടാതെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം പാന്‍ കാര്‍ഡ് നിഷ്‌ക്രിയമായും കണക്കാക്കും. 

മുന്‍കൂര്‍ നികുതി അടക്കല്‍ 

സാമ്പത്തിക വര്‍ഷാവസാനം സാധാരണ നികുതി അടയ്ക്കുന്നതിന് പകരം വര്‍ഷത്തില്‍ 4 തവണ മുന്‍കൂര്‍ നികുതി അടക്കാം. ഒരു വ്യക്തിയുടെ വാര്‍ഷിക നികുതി ബാധ്യത 10000 രൂപക്ക് മുകളിലാണെങ്കില്‍ മുന്‍കൂര്‍ നികുതി അടക്കേണ്ടതുണ്ട്. നാലാമത്തെ ഗഡു അടക്കേണ്ടതിന്റെ അവസാന തീയതി മാര്‍ച്ച 31 ആണ്. 

കെ വൈ സി 

വിവിധ സാമ്പത്തിക ഇടപാടുകള്‍ക്ക് കെ വൈ സി സമര്‍പ്പിക്കേണ്ട അവസാനതീയതി മാര്‍ച്ച് 31 ആണ്. ബാങ്കുകളിലും നിര്‍ബന്ധമായി കെ വൈ സി സമര്‍പ്പിക്കണം. 

പ്രധാനമന്ത്രി ആവാസ് യോജന 

കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ  മൂന്നാം ഘട്ട അപേക്ഷകള്‍ ഫയല്‍  ചെയ്യുന്നതിനുള്ള സമയ പരിധി മാര്‍ച്ച്  31ന് അവസാനിക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.