Sections

ഈ ഏഴ് കാര്യങ്ങൾക്കായി സമയവും പണം ചെലവഴിക്കാതിരുന്നാൽ സമ്പത്ത് ആർജിക്കാം

Thursday, Mar 14, 2024
Reported By Soumya
Wealth

നമുക്കറിയാവുന്ന ഏറ്റവും വലിയ ഒരു കോടീശ്വരനാണ് വാറൻ ബഫറ്റ്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം കൂടുതലും സമ്പത്ത് ആർജിച്ചത് ഷെയർ മാർക്കറ്റിൽ നിന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹം എപ്പോഴും പറയാറുള്ള ഒരു കാര്യമാണ് ജീവിതത്തിൽ പരാജയപ്പെട്ട ആളുകൾ പണം ഉപേക്ഷിക്കുന്നത് ഏഴ് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഈ ഏഴ് കാര്യങ്ങൾക്ക് വേണ്ടി പണം നിക്ഷേപിച്ചുകൊണ്ട് ജീവിക്കുന്നവരാണ് പാവപ്പെട്ട ആളുകൾ. ഈ ഏഴ് കാര്യങ്ങളിൽ പണം നിക്ഷപിക്കാതിരുന്നാൽ നിങ്ങൾക്ക് നല്ല രീതിയിൽ പണം സമ്പാദിക്കാൻ സാധിക്കും എന്ന് അദ്ദേഹം പറയുന്നു. ഇത് ബിസിനസുകാർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു കാര്യമാണ്. ബിസിനസുകാർ ഈ ഏഴു കാര്യങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കാനോ പണം നിക്ഷേപിക്കുവാനോ പാടില്ല എന്ന് അദ്ദേഹം പറയുന്നു. ആ ഏഴ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചൂതാട്ടം

ഏറ്റവും കൂടുതൽ ആളുകൾ സമ്പത്ത് കൂടുതൽ നശിപ്പിക്കുന്നത് ചൂതാട്ടത്തിലാണ്. സാധാരണ ആളുകളാണ് ഏറ്റവും കൂടുതലായി ഇതിൽ ഭാഗമാകുന്നത്. ലോട്ടറിയൊക്കെ ഇതിനുള്ള ഒരു ഉദാഹരണമാണ്. സാധാരണക്കാർ ധാരാളം രൂപ ഒരു ദിവസം ലോട്ടറിക്ക് വേണ്ടി ചിലവാക്കുന്നുണ്ട്. ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിൽ 80% ആളുകളും സാധാരണക്കാരാണ്. കൂലിപ്പണിക്കാരാണ് കൂടുതലായി ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നത്. ശ്രദ്ധിച്ചാൽ മനസ്സിലാകും ബിവറേജിസിനെ ചുറ്റിപ്പറ്റി ലോട്ടറി കടകൾ ധാരാളമായി കാണാറുണ്ട്.ചിലർ ബിവറേജസിൽ പോയി സാധനം വാങ്ങുകയും അതിനോടൊപ്പം ലോട്ടറി ടിക്കറ്റ് എടുക്കുകയും ചെയ്യുന്ന സ്വഭാവമുണ്ട്. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനെ അപമാനിക്കാൻ വേണ്ടി പറയുന്ന കാര്യമല്ല. കൂടുതലാളുകളും ഇങ്ങനെയാണെന്നാണ്സൂചിപ്പിച്ചതാണ്. ഇങ്ങനെ ലോട്ടറി എടുത്തിട്ടുള്ള ആരും തന്നെ ജീവിതത്തിൽ രക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.0.001 % ആളുകൾ മാത്രമാണ് ലോട്ടറി ടിക്കറ്റിലൂടെ രക്ഷപ്പെട്ടതായി കാണുന്നത്. ഭാഗ്യ പരീക്ഷണത്തിന്റെ ഭാഗമായി നൂറുകണക്കിന് സാധാരണക്കാർ ഇങ്ങനെ തങ്ങളുടെ പണം നശിപ്പിച്ചതായി കാണാൻ സാധിക്കും.

വീടിനു വേണ്ടി

സാധാരണക്കാരാണ് വീടിനു വേണ്ടി കൂടുതൽ രൂപ മുടക്കുന്നത്. നമ്മുടെ നാട്ടിൽ ഇത് വ്യത്യസ്തമാണെങ്കിലും ചില ആളുകൾ അയൽക്കാർ നല്ല വീട് വയ്ക്കുകയാണെങ്കിൽ അതിനെക്കാൾ നല്ല വീടു വയ്ക്കുന്നതിനുവേണ്ടി ലോൺ എടുത്തുകൊണ്ട് വീട് വയ്ക്കുകയും ജീവിതകാലം മുഴുവൻ ഹൗസ് ലോൺ അടയ്ക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെ ആളുകൾ ഉണ്ട്. ഇത് ഇടത്തരം സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാം കാര്യം ഇങ്ങനെയാണ്. അവർക്ക് കിട്ടുന്ന സമ്പത്തിന്റെ നല്ലൊരു ഭാഗം ബാങ്കിന് കൊടുക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. ചില ബിസിനസ് കാര്യം ഇങ്ങനെയാണ് ഇതിനെ പ്രധാനപ്പെട്ടതായി കാണുന്ന കാര്യം അടുത്ത വീട്ടുകാരുടെ ജീവിതം നോക്കി ജീവിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ വീടുകൾ വൃത്തിയുള്ളതായിരിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അല്ലാതെ വലിപ്പത്തിന്റെ കാര്യത്തിൽ അല്ല എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.വാറൻ ബഫറ്റ് ജീവിച്ചിരുന്നത് വളരെ ചെറിയ ഒരു വീട്ടിലും അദ്ദേഹത്തിന്റെ കാർ ഒരു സാധാരണ കാറും ആയിരുന്നു. സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രമാണ് വീടിന് വേണ്ടി നിക്ഷേപിക്കേണ്ടത്. വീട് എന്ന് പറയുന്നത് ലോങ്ങ് ലൈഫിൽ വളരെ ലാഭകരമാകില്ല ഇന്ന് ഒരു 50 ലക്ഷം രൂപയ്ക്ക് വയ്ക്കുന്ന വീട് താമസിച്ചിട്ട് വിൽക്കാൻ വേണ്ടി ശ്രമിച്ചാൽ അത് നേരെ 40 ലക്ഷം രൂപയിലേക്ക് ചുരുങ്ങും.

ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ

ചിലർ ജിമ്മിൽ പോകുന്നതിനുവേണ്ടി മെമ്പർഷിപ്പുകൾ എടുക്കാറുണ്ട് അതുപോലെ തന്നെ വീട്ടിൽ വച്ച് വ്യായാമം ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള ഉപകരണങ്ങൾ വാങ്ങി വയ്ക്കാറുണ്ട് ഇതൊന്നു പോലും അവർ ഉപയോഗിക്കില്ല. അവരത് ഉപയോഗിക്കാതെ പൈസയും ആ സാധനവും നശിച്ചു പോകുന്നതാണ് കാണാറുള്ളത്. ഇവർ ആരോഗ്യകാര്യത്തിനു വേണ്ടി വളരെ ശ്രദ്ധ കൊടുക്കുന്നുണ്ടെങ്കിൽ അത് തുടർന്നു പോകുവാൻ ഇവർക്ക് സാധിക്കാറില്ല.

ലക്ഷ്വറി ബ്രാൻഡുകൾ

ചില ആളുകൾ ലക്ഷ്വറി ബ്രാൻഡുകളുടെ പുറകിലാണ്. കാറു വാങ്ങുക വീട്ടിലുള്ള ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഷൂസ് പാന്റ് മുതലായവയെല്ലാം ബ്രാൻഡ് നോക്കി വാങ്ങാറുണ്ട്. ബ്രാൻഡ് നോക്കി വസ്ത്രങ്ങൾ വാങ്ങുമ്പോൾ അതിന്റെ നേട്ടം ഉണ്ടാകുന്നത് കമ്പനികൾക്കാണ് നിങ്ങൾക്കല്ല. വസ്ത്രങ്ങൾ വിലക്കുറവിൽ മറ്റു ഷോപ്പുകളിൽ കിട്ടുമ്പോൾ നിങ്ങൾ ബ്രാൻഡുകൾക്ക് പുറകിൽ പോയാൽ അവിടെ നഷ്ടം നിങ്ങൾക്ക് മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് മറ്റൊരു ഉദാഹരണമാണ് ഫോണുകൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്ന മലയാളികൾ ഇന്നേറെയാണ്. വിലകൂടിയ ബ്രാൻഡിലുള്ള ഫോണുകൾ വാങ്ങി രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ അത് വിൽക്കുകയും പുതിയ മോഡൽ ഫോൺ വാങ്ങുവാൻ തയ്യാറെടുക്കുകയും ചെയ്യുന്നു. ഇതിലൂടെയൊക്കെ വൻ നഷ്ടങ്ങളാണ് നിങ്ങൾക്കുണ്ടാകുന്നത്.

കാർ

കാറിന്റെ കാര്യത്തിലും സാധാരണക്കാർ അവരുടെ ആവശ്യത്തിനേക്കാൾ മുകളിൽ വില വരുന്ന ആഡംബര കാറുകൾ വാങ്ങുന്നുണ്ട്. സൗകര്യമനുസരിച്ചാണ് കാറുകൾ വാങ്ങേണ്ടത്. കാർ വാങ്ങി ഒരുപാട് ബാധ്യത ഉണ്ടാക്കേണ്ട കാര്യമില്ല. നിങ്ങൾ ഇപ്പോൾ 50 ലക്ഷം രൂപയ്ക്ക് വാങ്ങുന്ന ഒരു കാർ 10 വർഷം കഴിയുമ്പോൾ നേരെ അതിന്റെ വില 25 ലക്ഷം രൂപയിലോട്ട് പോകും. പിന്നീട് മറിച്ചു വിൽക്കുമ്പോൾ 25 ലക്ഷം രൂപയുടെ നഷ്ടം നിങ്ങൾക്കുണ്ടാകുന്നു. ഇങ്ങനെ കാറുകൾ മാറ്റി വാങ്ങി കൊണ്ടിരിക്കുമ്പോൾ കോടിക്കണക്കിനുള്ള നഷ്ടമാണ് നിങ്ങൾക്കുണ്ടാകുന്നത്. കാറുകൾ മാറ്റി വാങ്ങണം എന്നുള്ളവർ പുതിയ കാറുകൾ വാങ്ങാതെ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുക എന്നതാണ് അദ്ദേഹം പറയുന്ന ഒരു ഓപ്ഷൻ.

വീഡിയോ ഗെയിം പോലുള്ളവയിൽ മൊബൈൽ ഫോണിൽ അഡിക്ഷൻ ഉണ്ടാവുക

പല ആളുകളും ക്രിയേറ്റീവ് ആയി പ്രവർത്തിക്കേണ്ട സമയങ്ങളിൽ ടിവി കണ്ടോ മൊബൈൽ ഫോണുകൾ കണ്ടോ സമയം കളയുന്നുണ്ട്. ഇത് ഓരോരുത്തരും അധ്വാനിക്കേണ്ട സമയം അപഹരിക്കുകയും തൊഴിലിൽ അവർക്ക് മേന്മ ഇല്ലാതാക്കുകയും ചെയ്യുന്നു. ജോലിചെയ്യുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് മൊബൈൽ കാണുക ഇത് അവരുടെ ജോലിയിൽ സമയം കളയുകയും ജോലിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. സാധാരണക്കാരാണ് കൂടുതലും ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നത്. ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ശ്രദ്ധ മാറുകയും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയാതെ വരികയും ചെയ്യുന്നു. അതുകൊണ്ട് ഇങ്ങനത്തെ പ്രവർത്തികൾ മാറ്റി നിർത്തണമെന്ന് അദ്ദേഹം പറയുന്നു.

അനാവശ്യമായ യാത്രക്കാരൻ

ചില ആളുകൾ മൂഡ് ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് യാത്രകൾ നടത്താറുണ്ട്. ലക്ഷ്യമുള്ള ആളുകൾ അവരുടെ ലക്ഷ്യത്തിനു പുറകെയാണ് പോകേണ്ടത് ഇടയ്ക്ക് ചെറിയ റസ്റ്റുകൾ ആകാം എങ്കിലും അടിക്കടി യാത്ര ചെയ്യുന്ന ചില ആളുകളുണ്ട്. ഇത് സമ്പത്തിനെ വളരെയധികം നഷ്ടപ്പെടുത്തുന്ന ഒരു കാര്യമാണ്. ആഡംബര ഹോട്ടലുകളിലോ ആഡംബര പാർട്ടികളിലോ പങ്കെടുക്കുന്നതിന് പകരം വർഷത്തിലൊരിക്കൽ ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രകൾ, കുടുംബ യാത്രകൾ ഒക്കെയാണ് നാം ചെയ്യേണ്ടത്. ചില ആളുകൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ യാത്ര ചെയ്തത് കാണുമ്പോൾ നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള ടെൻഡൻസി ഉണ്ടാവുകയും ഇത് നിങ്ങളെ അപകടത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും, അത് നിങ്ങളുടെ സമ്പത്തിന് ചോർത്തി കളയുകയും ചെയ്യും.

ഈ ഏഴു മേഖലകളിലാണ് ഒരു സാധാരണക്കാരൻ തന്റെ സമ്പത്ത് ചോർത്തി കളയുന്നത്. ഈ ഏഴ് കാര്യങ്ങളിൽ വളരെ ശ്രദ്ധ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് സമ്പത്ത് സൂക്ഷിക്കുവാനും അത് വളർത്തുവാനും സാധിക്കും. സമ്പത്ത് ആർജിക്കാൻ എല്ലാവർക്കും സാധിക്കും പക്ഷേ അത് സംരക്ഷിക്കുവാനാണ് സാധിക്കാത്തത്. സമ്പത്ത് ആർജിക്കുന്നതിന് വേണ്ടി സമ്പത്തിനെ അനാവശ്യമായി ചെലവാക്കാതിരിക്കുക എന്നതാണ് അദ്ദേഹത്തിന് ഒന്നാമത്തെ തിയറിയായി പറയുന്നത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.