Sections

ബിസിനസിലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ

Monday, Aug 14, 2023
Reported By Soumya
Business Digitalization

ഇന്ന് എല്ലാ മേഖലകളും ടെക് നോളജിയുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ചെറിയ കാര്യമായാലും വലിയ കാര്യമായാലും ടെക് നോളജി ഇല്ലാതെമുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ലാതായിരിക്കുന്നു. ബിസിനസിലും ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ നിങ്ങളുടെ ബിസിനസിനെ വളർത്താൻ അടിസ്ഥാന തത്വങ്ങളും, നിയമങ്ങളും അറിഞ്ഞിരിക്കുന്നത് വളരെ പ്രസകതമാണ്. ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തിയില്ലെങ്കിൽ ഒരുകാലത്ത് വളരെ പ്രശസ്തമായിരുന്ന കൊടക് ക്യാമറ, നോക്കിയ ഫോൺ എന്നിവ ഇല്ലാതായത് പോലെ നിങ്ങളുടെ ബിസിനസ് വളരെ വേഗത്തിൽ ഇല്ലാതെയായേക്കാം. നിങ്ങളുടെ ബിസിനസ്സിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

  • ഡിജിറ്റൽ യുഗത്തിലെ സ്ഥാപനങ്ങൾ വളരെ ഫ് ലെക് സിബിൾ ആണ്. ലോകത്ത് എവിടെ നിന്ന് വേണോ നിങ്ങളുടെ ബിസിനസ് നോക്കാൻ സാധിക്കും.
  • ഡിജിറ്റലൈസേഷൻ വളരെ ചിലവ് കുറഞ്ഞതാണ് അതോടൊപ്പം തന്നെ കാര്യക്ഷമതയാർന്ന കാര്യവുമാണ്.
  • മാർക്കറ്റിംഗും, പരസ്യരീതിയും ഒക്കെ ഉപഭോക്താവിനെ കേന്ദ്രീകരിച്ച് ചെയ്യാൻ സാധിക്കും.
  • സ്ഥാപനത്തിന്റെ ഉൽപാദനക്ഷമത, ജീവനക്കാരുടെ പ്രകടനം എന്നിവ വളരെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
  • നിങ്ങളുടെ ബിസിനസിലെ സ്റ്റോക്കിന്റെ കണക്കെടുപ്പ്, വരവ് ചിലവ് എന്നിവയെല്ലാം വ്യക്തമായി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
  • ഡിജിറ്റൽ മാർക്കറ്റിംഗ് കൊണ്ട് മാറ്റങ്ങൾ കൊണ്ടുവന്ന ചില ബിസിനസ് മോഡൽ ആണ് ആമസോൺ, ഫ് ലിപ്കാർട്ട്, മിന്ത്ര,ഷോപ്പ് ക്ലൂസ് എന്നിവ.
  • അതുപോലെതന്നെ പരമ്പരാഗതമായി ബിസിനസ് ചെയ്തു വന്നിരുന്ന ആളുകൾ ഇന്നു നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട കാരണം അവർ ഡിജിറ്റലിലേക്ക് മാറിയത് കൊണ്ടാണ്. ഉദാഹരണമായി ബാങ്കിംഗ് മേഖല, ഇൻഷുറൻസ് മുതലായ സ്ഥാപനങ്ങൾ ഇന്ന് ശക്തമായി നിലനിൽക്കാനുള്ള പ്രധാനപ്പെട്ട കാരണം പരമ്പരാഗത ശൈലിയിൽ നിന്നും ഡിജിറ്റലിലേക്ക് മാറിയത് കൊണ്ടാണ്.
  • ബിസിനസ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻലേക്ക് മാറ്റുമ്പോൾ ടാക് സ് കാൽക്കുലേഷൻ, ക്രെഡിറ്റ് ആൻഡ് ഡെബിറ്റ് കാൽക്കുലേഷൻ എന്നിവ നോക്കാൻ എളുപ്പമാണ്.

നിങ്ങളുടെ സ്ഥാപനത്തെ ഡിജിറ്റൽ ആക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതിന് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരിക. ഇത് വളരെ പ്രയാസമുള്ള കാര്യമല്ല. നിങ്ങളുടെ സ്ഥാപനത്തെ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാൻ ഇത് വളരെ സഹായിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.