Sections

ദീപാവലി സമ്മാനമായ പിഎം കിസാന്‍ നിധി അക്കൗണ്ടില്‍ പണം എത്തിയോ?

Tuesday, Oct 18, 2022
Reported By admin
pm

ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം സമ്മാന്‍ നിധി ആരംഭിച്ചത്

 

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ദീപാവലി സമ്മാനമായി പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പന്ത്രണ്ടാം ഗഡു 2000 രൂപ കര്‍ഷകരുടെ  അക്കൗണ്ടില്‍ എത്തി. 16,000 കോടി രൂപയാണ് രാജ്യത്തെ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫറിലൂടെ ഇന്നലെ പ്രധാനമന്ത്രി കൈമാറിയത്. രാജ്യത്തൊട്ടാകെ പതിനൊന്നു കോടി കര്‍ഷകര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

https://pmkisan.gov.in എന്ന വെബ് പോട്ടലില്‍ പ്രവേശിച്ച് സ്റ്റാറ്റസ് മനസ്സിലാക്കാം. ബെനിഫിഷ്യറി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന പേജില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍  നല്‍കി  കാപ്ച കോഡ് അടിച്ച് Get Data കൊടുത്താല്‍ പേയ്‌മെന്റ് വിവരം അറിയാം. ആദ്യ ഗഡു മുതല്‍ പന്ത്രണ്ടു ഗഡു വരെയുള്ള സംഖ്യ കൈമാറിയ വിവരങ്ങള്‍  ഇവിടെ ദൃശ്യമാകും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, സംഖ്യ ക്രെഡിറ്റ് ചെയ്ത തീയതി തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ കാണാം. പണം കൈമാറുന്നതില്‍ എന്തെങ്കിലും സാങ്കേതിക പിഴവുകളോ മറ്റു കാരണങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യവും അറിയാം. വില്ലേജിലെ പിഎം കിസാന്‍ ഗുണഭോക്താക്കളുടെ പട്ടികയും പോര്‍ട്ടലില്‍ നിന്നു ലഭിക്കും. ബെനിഫിഷ്യറി ലിസ്റ്റ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, വില്ലേജ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി റിപ്പോര്‍ട്ട് ( Get report) ആവശ്യപ്പെട്ടാല്‍ മതി.

ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം സമ്മാന്‍ നിധി ആരംഭിച്ചത്. പ്രതിവര്‍ഷം 6000 രൂപ മൂന്നു തുല്യ ഗഡുക്കളായി കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. ഏപ്രില്‍ - ജൂലായ്, ആഗസ്റ്റ് - നവംബര്‍, ഡിസംബര്‍ - മാര്‍ച്ച് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി 2000 രൂപ വീതം അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു. ഇതു വരെയായി 2.16 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ 3,731,150 കര്‍ഷകര്‍ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.