Sections

ഈ പശുക്കള്‍ക്ക് വളരെപെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിക്കുന്നു... എന്തുകൊണ്ട്?

Tuesday, May 24, 2022
Reported By admin
cow

ഒരുപാട് ജീവിതശൈലി രോഗങ്ങളെ അകറ്റുവാന്‍ സഹായിക്കുന്ന പോഷക ഘടകങ്ങള്‍ ഈ പശുവിന്റെ പാലിന് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു

 

കന്നുകാലി വളര്‍ത്തല്‍ വളരെയധികം ലാഭം നേടി തരുന്ന കാര്‍ഷിക സംരംഭമാണ്. അതിനാല്‍ തന്നെ പശു വളര്‍ത്തല്‍ ഒട്ടുമിക്ക ആളുകളും ചെയ്യുന്ന കൃഷിയാണ്. കേരളത്തിലെ തനത് കന്നുകാലി ഇനമായി അംഗീകരിച്ച ജനുസ്സില്‍ ഉള്‍പ്പെടുന്നതാണ് വെച്ചൂര്‍. കോട്ടയം ജില്ലയില്‍ വെച്ചൂര്‍ ആണ് ഇതിന്റെ ജന്മദേശം. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന് ഗിന്നസ് ബുക്ക് അംഗീകരിക്കുന്ന ഇനം കൂടിയാണ് ഇത്. 

ഈ പശുക്കള്‍ക്ക് വിപണിയില്‍ വില കൂടുതലാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. ഒരുപാട് ജീവിതശൈലി രോഗങ്ങളെ അകറ്റുവാന്‍ സഹായിക്കുന്ന പോഷക ഘടകങ്ങള്‍ ഈ പശുവിന്റെ പാലിന് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യത്തിന് ഗുണം പകരുന്ന A2 ബീറ്റാ കേസിന്‍ എന്ന ഘടകം ഇതിലുണ്ട്. കൂടാതെ കൊഴുപ്പിന്റെ അളവ് ആറു ശതമാനമാണ്. ഇതിന്റെ പാലിന് മാത്രമല്ല ഇതിന്റെ മൂത്രം പോലും ഔഷധഗുണമുള്ളതായി കണക്കാക്കുന്നു. 

ഇതിന്റെ ചാണകവും മൂത്രവും അടങ്ങിയ പഞ്ചഗവ്യ ചികിത്സ ഒരുപാട് രോഗങ്ങള്‍ക്ക് അതായത് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍, ആസ്ത്മ ബ്രോങ്കൈറ്റിസ് അങ്ങനെ അനേകം രോഗങ്ങള്‍ക്ക് പരിഹാരമാണ്. ഇതുകൂടാതെ മറ്റു ഇന്ത്യന്‍ ജനുസ്സുകളില്‍ ഏറ്റവും ആദ്യം മദി പ്രകടമാകുന്നത് ഈ പശുക്കള്‍ക്ക് ആണ്. വെറും 22 മാസം പ്രായത്തില്‍ ആദ്യം മദി ലക്ഷണം പ്രകടമാകുന്നു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. 

പത്തു തവണ വരെ ഇവയെ പ്രസവിപ്പിക്കുകയും ചെയ്യാം. ഇതുകൂടാതെ പ്രതിദിന കറവ ഈ പശുക്കള്‍ക്ക് വളരെ കൂടുതലാണ്. കൂടാതെ ഇവയുടെ ചാണകവും മൂത്രവും ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ജൈവ വളങ്ങള്‍ ചെടികള്‍ക്ക് മികച്ച വിളവ് തരുന്നു എന്നതും വെച്ചൂര്‍ പശുക്കളുടെ വില വിപണിയില്‍ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.