Sections

രാജ്യത്ത് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു

Monday, Nov 28, 2022
Reported By admin
car

വന്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്


രാജ്യത്തെ പ്രീ-ഓണ്‍ഡ് കാര്‍ വിപണി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 മടങ്ങ് വളരുമെന്ന് Olx Auto-CRISIL റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിപണി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ കാറുകളുടെ വിപണിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ 4.1 ദശലക്ഷം യൂണിറ്റില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ 2027 ല്‍ 8.2 ദശലക്ഷം യൂണിറ്റായി മാറുമെന്നാണ് പ്രവചനം.  

വോളിയത്തിന്റെ കാര്യത്തില്‍ ഇത് പ്രീ-പാന്‍ഡെമിക് ലെവല്‍ കൈവരിച്ചതായും അതിനുശേഷം 9% വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് വോളിയത്തില്‍ 2 മടങ്ങും മൂല്യത്തില്‍ 2.5 മടങ്ങും വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് പുതിയ കാറുകളുടെ വിപണിയേക്കാള്‍ 1.7 മടങ്ങ് വളര്‍ച്ചയാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രീ-കോവിഡ് ലെവലിലേക്കുളള വിപണിയുടെ മടക്കത്തില്‍ മൊബിലിറ്റിയിലെ വര്‍ദ്ധനവ്, ഓഫീസുകള്‍ തുറക്കല്‍ എന്നിവ ഗുണകരമായി. വന്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. അതില്‍ തന്നെ ചെറിയ കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വലിയ കാറുകളേക്കാള്‍ വളരെ കൂടുതലാണെന്നും ഈ വിഭാഗത്തില്‍ മാരുതി ആധിപത്യം നിലനിര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maruti Baleno, Hyundai Elite i20, Renault KWID, Maruti Suzuki Dzire, Hyundai Grand i10 എന്നിവയാണ്  പ്രചാരത്തിലുള്ള ചില കാറുകള്‍. എന്നിരുന്നാലും, പ്രീ-ഓണ്‍ഡ് കാറുകളുടെ മൊത്തം ഡിമാന്‍ഡില്‍ ചെറുകാറുകളുടെ വിഹിതം 2027 സാമ്പത്തിക വര്‍ഷത്തോടെ 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ കാര്‍ അല്ലെങ്കില്‍ സെഡാന്‍ പ്രീ-ഓണ്‍ഡ് സെഗ്മെന്റ് 12% വിഹിതത്തില്‍ നിന്ന് കുറയും. FY27 ല്‍ 7% വരെയാകും. പുതിയ കാര്‍ വിപണിയിലെ വില്‍പ്പന കുറയുന്നതും പുതിയ മോഡല്‍ ലോഞ്ചുകളുടെ അഭാവവും യുവികളിലേക്കുള്ള മുന്‍ഗണന മാറുന്നതും കാരണമാകും. പ്രീ-ഓണ്‍ഡ് സെഗ്മെന്റില്‍, യുവി കാര്‍ സെഗ്മെന്റ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പ്രീ-ഓണ്‍ഡ് കാര്‍ വിപണിയില്‍ 32% വിപണി വിഹിതത്തിലെത്തും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.