- Trending Now:
ഒരു വർഷത്തിനിടെ രാജ്യത്തെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ നേരിയ ഇടിവ്. മൊത്തം ആസ്തി 100 കോടി ഡോളറിനു മുകളിൽ (8,241 കോടി രൂപ) ഉള്ളവരുടെ എണ്ണം 2021-ലെ 142- ൽനിന്ന് 120 ആയാണ് കുറഞ്ഞത്. ശതകോടീശ്വരന്മാരായ പ്രൊമോട്ടർമാരുടെ മൊത്തം ആസ്തി മുൻവർഷത്തെ 75,160 കോടി ഡോളറിൽ (ഏകദേശം 56.62 ലക്ഷം കോടി രൂപ) നിന്ന് 8.8 ശതമാനം കുറഞ്ഞ് 68,500 കോടി ഡോളറായി (ഏകദേശം 56.5 ലക്ഷം കോടി രൂപ) ചുരുങ്ങിയിട്ടുണ്ട്. യു എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ രൂപയിൽ കണക്കാക്കുമ്പോൾ വ്യത്യാസം വളരെ കുറവാണ്.
വിഴിഞ്ഞം തുറമുഖ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ... Read More
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർ മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തി. ആസ്തി ഒരുവർ ഷം മുമ്പുള്ള 8,000 കോടി ഡോളറിൽനിന്ന് 13,570 കോടി ഡോളറായാണ് ഉയർന്നത്. 69.6 ശതമാനം വർധന. ഏഷ്യയിലെ ഏറ്റവും ധനികനായ അദ്ദേഹം ലോക കോടീശ്വരൻമാരിൽ മൂന്നാമതാണിപ്പോൾ. ഇന്ത്യൻ ശതകോടീശ്വരൻമാരിൽ കഴിഞ്ഞവർഷം ഒന്നാമനായിരുന്ന മുകേഷ് അംബാനിയുടെ ആസ്തിയിൽ 2.5 ശതമാനം കുറവ് രേഖപ്പെടുത്തി. അംബാനി കുടുംബത്തിന്റെ മൊത്തം ആസ്തി 10,440 കോടി ഡോളറിൽ നിന്ന് ( ഏകദേശം 8.65 ലക്ഷം കോടി) 10,175 കോടി ഡോളറായി ചുരുങ്ങി. പട്ടിക യിൽ മൂന്നാമതുള്ള ഡി മാർട്ട് ഉടമ രാധാകിഷൻ ദമാനിയുടെ ആസ്തിയിൽ 21 ശതമാ നം കുറവുണ്ടായി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് മുകേഷ് അംബാനി 2 പതിറ്റാണ്ട് പൂർത്തിയാക്കി... Read More
ഇന്ത്യൻ ശതകോടീശ്വരൻമാരിൽ മൂന്നു പേരുടെ ആസ്തിയിൽ മാത്രമാണ് ഇത്തവണ വർധനയുണ്ടായത്. ഗൗതം അദാനി, സൺ ഫാർമയുടെ ദിലീപ് സാംഘ്വി, ഭാരതി എയർടെലിന്റെ സുനിൽ മിത്തൽ. ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ട പേടിഎമ്മിന്റെ വിജയ് ശേഖർ ശർമ, ഓറിയന്റ് ഇലക്ട്രിക്കിലെ സി.കെ. ബിർള എന്നിവർ കോടീശ്വര പട്ടികയിൽനിന്നു പുറത്തായി. റഷ്യ - യുക്രൈൻ യുദ്ധം, ഉയർന്ന പണപ്പെരുപ്പം,എണ്ണവിലയിലെ വർധന തുടങ്ങിയവ ഓഹരി വിപണിയിലുണ്ടാക്കിയ ചാഞ്ചാട്ട മാണ് ഇവരുടെ ആസ്തികൾ കുറയാൻ കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.