- Trending Now:
കണ്ണൂർ ജില്ലാപഞ്ചായത്ത് ആവി ഷ്‌ക്കരിച്ച ''കാർഷികയന്ത്രവത്ക്കരണ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം.'' പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഐടിഐ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെയും കർഷകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംവാദം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പോലീസ് സഭാ ഹാളിൽ നടന്ന സംവാദത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷനായി. അസിസ്റ്റൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കണ്ണൂർ സുധീർ നാരായണൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻമാരായ യു പി ശോഭ, അഡ്വ കെ കെ രത്‌നകുമാരി, അഡ്വ ടി. സരള, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോട് സി കെ മോഹനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് കണ്ണൂർ പ്രദീപ് എം എൻ, കൃഷിവിജ്ഞാൻ കേന്ദ്ര, കണ്ണൂർ തലവൻ ജയരാജ് പി, ജോയിന്റ് ഡയരക്ടർ, റീജ്യണൽ ഡയരക്ടറേറ്റ് ട്രെയിനിംഗ്, കണ്ണൂർ രവികുമാർ സി, അസിസ്റ്റന്റ് എഞ്ചിനീയർ (കൃഷി)കണ്ണൂർ സുഹാസ് ഇ എൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ കാഴ്ച വ്യവസായ പ്രദർശന വിപണന മേള തുടങ്ങി... Read More
കാർഷിക യന്ത്രവത്ക്കരണം ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ കാർഷിക എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ്, കോളേജ് ഓഫ് അഗ്രികൾച്ചർ വെള്ളാനിക്കര പ്രൊഫസർ ഡോ. പി കെ സുരേഷ്‌കുമാർ, ഭക്ഷ്യ സംസ്‌ക്കരണ രംഗത്തെ നവീന സാധ്യതകൾ എന്ന വിഷയത്തിൽ തവനൂർ കെ സി എ ടി അസി. പ്രൊഫസർ ഡോ രാജേഷ് ജി കെ, കാർഷിക യന്ത്രവത്ക്കരണം- പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോട് സി കെ മോഹനൻ എന്നിവർ ക്ലാസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.